fbwpx
സാലറി ചലഞ്ച്: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 09:30 PM

സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് നിലവിൽ തടസങ്ങളില്ലെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

KERALA


സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിലേക്ക് സംഭാവനകള്‍ നൽകാൻ സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത ജീവനക്കാർക്ക് പിഎഫിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. സർക്കാർ ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രതികരണം. 

Also Read: സാലറി ചലഞ്ച്: സംഭാവനകൾ നൽകാത്ത സർക്കാർ ജീവനക്കാർക്ക് പിഎഫ് വായ്പ എടുക്കാൻ സാധിക്കുന്നില്ലെന്ന് പരാതി

സാലറി ചലഞ്ചിന് സമ്മതം നൽകാത്തവരിൽ നിന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ തുക ഈടാക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക അടക്കം പൂരിപ്പിച്ച സമ്മതപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. നിശ്ചിത സമയത്തിനുള്ളിൽ സമ്മതപത്രം നൽകാത്തതും സമ്മതമായി അനുമാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

CRICKET
97 പന്തില്‍ 201 റണ്‍സ്; അതിവേഗ ഇരട്ട സെഞ്ചുറിയുമായി റെക്കോർഡിട്ട് സമീർ റിസ്‌വി!
Also Read
user
Share This

Popular

NATIONAL
CRICKET
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍