യുവാവിനെ ഡ്യൂട്ടി ഡോക്ടർ മറ്റൊരു ഇടത്തേക്ക് റഫർ ചെയ്തെങ്കിലും ഒപ്പമുണ്ടായിരുന്നവർ വിസമ്മതിച്ചു
കോഴിക്കോട് കടലുണ്ടി ടിഎംഎച്ച് ആശുപത്രിയിൽ ലഹരി സംഘത്തിന്റെ അതിക്രമം. അത്താണിക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ അൻസിൽ എന്ന യുവാവുമായി എത്തിയതാണ് സംഘം. യുവാവിനെ ഡ്യൂട്ടി ഡോക്ടർ മറ്റൊരു ഇടത്തേക്ക് റഫർ ചെയ്തെങ്കിലും ഒപ്പമുണ്ടായിരുന്നവർ വിസമ്മതിച്ചു. തുടർന്ന് റിസപ്ഷൻ അടിച്ചു തകർക്കുകയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ALSO READ: ഓടെറിഞ്ഞ് ആക്രമണം; ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും പരിക്ക്; പ്രതികൾ പിടിയിൽ
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സ്വദേശി ഉഫൈദിനെയാണ് അറസ്റ്റ് ചെയ്തത്.