fbwpx
ലഹരി എത്തിച്ചത് താരങ്ങൾക്ക് വേണ്ടി, നടന്മാരോടൊപ്പം ലഹരി ഉപയോഗിച്ചു; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതിയുടെ മൊഴി
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 02:42 PM

മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തി

KERALA


ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയെന്ന് മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകി. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ മൊഴി നൽകി. മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തി.


ALSO READ: പൊന്നാനി പീഡനക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്, രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് നിർദേശം


സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആലപ്പുഴ എക്സൈസ് കമ്മീഷണറാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.


ALSO READ: ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ചര്‍ച്ച നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രിയുടെ ചേംബറില്‍


കഴിഞ്ഞ ദിവസം ഇവരിൽ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്ലൻഡിൽ നിന്നും എത്തിച്ച് അത് ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിലേക്ക് വിതരണം നടത്താനായിരുന്നു പദ്ധതി. ഇവരുടെ ലഹരിക്കൈമാറ്റ രീതിയെ കുറിച്ചും എക്സൈസ് പറഞ്ഞിരുന്നു. ആവസ്യക്കാർ ഇവർക്ക് പണം നിക്ഷേപിക്കുകയും, അതിന് ശേഷം ലഹരിവസ്തുക്കൾ ഓരോ സ്ഥലങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാരൻ്റെ മൊബൈലിലേക്ക് ഇതിൻ്റെ ഫോട്ടോ ഇട്ടുകൊടുക്കുയാണ് ചെയ്യുന്നത്. തുടർന്ന് ഇവർ വന്ന് ലഹരിവസ്തുക്കൾ ശേഖരിച്ച് കൊണ്ടുപോകുന്നതാണ് രീതിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.


നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റീന എന്ന് വിളിക്കുന്ന ചെന്നൈ സ്വദേശിനി തസ്ലീമ സുൽത്താനയേയും ഫിറോസ് എന്ന മണ്ണഞ്ചേരി സ്വദേശിയേയും സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

KERALA
ഓടി ഓടി പോകാതെ പൊന്നേ..! സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണവില; ഒരു പവന് 68,480 രൂപ
Also Read
user
Share This

Popular

NATIONAL
KERALA
വി.കെ. സക്‌സേനയ്‌ക്കെതിരായ അപകീര്‍ത്തികേസ്: മേധാ പട്കറിനെതിരായ ശിക്ഷ ശരിവെച്ച് ഡല്‍ഹി കോടതി