യൂണിറ്റിലെ 25 വളണ്ടിയർമാരാണ് കേറ്ററിങ്ങിൽ പങ്കാളികളായത്
വയനാട്ടിലെ ദുരന്തബാധിതർക്കായി കൈകോർത്ത് പാലക്കാട് പട്ടാമ്പിയിലെ ഡിവൈഎഫ്ഐ ഞാങ്ങാട്ടിരി മാട്ടായ നോർത്ത് യൂണിറ്റ്. സൽകാരങ്ങളിൽ ഭക്ഷണം വിളമ്പി ലഭിക്കുന്ന വേതനമാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇവർ കൈമാറുന്നത്.
ഡിവൈഎഫ്ഐ ഞാങ്ങാട്ടിരി വെസ്റ്റ് യൂണിറ്റ് സെക്രട്ടറി അരുണിൻ്റെയും അഖിലയുടെയും വിവാഹവേദിയാണ് പ്രവർത്തകർ ഇതിനായി തെരഞ്ഞെടുത്തത്. യൂണിറ്റിലെ 25 വളണ്ടിയർമാരാണ് കേറ്ററിങ്ങിൽ പങ്കാളികളായത്.
ALSO READ: തവണകൾ ലംഘിച്ചാൽ പിഴ, സഹായധനം പോലും പിടിക്കും; വായനാടിൽ കടക്കെണിയിലായി ജീപ്പ് ഡ്രൈവർമാർ
വരും ദിവസങ്ങളിലും വിവിധ പരിപാടികളിലൂടെ ധനസമാഹരണം നടത്താനാണ് ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. നിലവിൽ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവനത്തിൻ്റെ ചായക്കടക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.