fbwpx
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി; പി.പി. ദിവ്യയുടെ പങ്കും അന്വേഷിക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Oct, 2024 11:00 AM

പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും

KERALA


കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ പി.പി. ദിവ്യ കൂട്ടുനിന്നോ എന്നും അന്വേഷിക്കും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും.

ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്ക് ഇന്ന് നിർണായകം; മുൻ‌കൂർ ജാമ്യ ഹർജി കോടതി പരിഗണിക്കും


കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ യൂണിറ്റാണ് പ്രാഥമിക പരിശോധന ആരംഭിച്ചത്. എഡിഎമിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനാണ്. ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പമ്പിന്‍റെ എൻഒസി അനുമതിക്കായി കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. നവീൻ ബാബു കൈക്കൂലി വാ​ങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുമായി പ്രശാന്തൻ രം​ഗത്തെത്തിയിരുന്നു. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയത്.

ALSO READ: എഡിഎമ്മിൻ്റെ മരണം: ദിവ്യയെ കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നു; സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം


പത്തനംതിട്ടിയിലേക്ക് ട്രാൻസ്ഫർ ലഭിച്ച നവീൻ ബാബുവിന് സഹപ്രവർത്തകരൊരുക്കിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ദിവ്യക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നവീൻ്റെ കുടുംബത്തിനൊപ്പമാണെന്നും തെറ്റുകാരിയെന്ന് തെളിഞ്ഞാൽ ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.


അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ദിവ്യയുടെ ഹർജി ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചില്ലെങ്കിൽ പൊലീസ് അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാനാണ് സാധ്യത. നിലവിൽ കേസിൽ പൊലീസിൻ്റെ ഇഴഞ്ഞുപോക്കിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നുണ്ട്.

MALAYALAM CINEMA
ഷൈനിന് ഇത് അവസാന അവസരം, ലഹരി ഉപയോഗം ഉപേക്ഷിച്ചാല്‍ സിനിമയില്‍ തുടരാം; താക്കീതുമായി ഫെഫ്ക
Also Read
user
Share This

Popular

NATIONAL
NATIONAL
"ഭ‍ർത്താവിന് വെടിയേറ്റത് തലയ്ക്ക്"; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ വിട്ടുമാറാതെ വിനോദസഞ്ചാരികൾ