പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്
പാതി വില തട്ടിപ്പ് കേസിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു. ഇസിഐആർ ആണ് രജിസ്റ്റർ ചെയ്തിരുക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതുവരെ കാക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാണ് ഇഡി നീക്കം.
അതേസമയം,പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന് ജാമ്യം നിഷേധിച്ചരുന്നു. മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനന്തു കൃഷ്ണൻ്റെതെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ പ്രതിക്ക് ജാമ്യം കിട്ടിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ALSO READ: പാതി വില തട്ടിപ്പ്: അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി
അതേസമയം പാതിവില തട്ടിപ്പ് കേസിൻ്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് നൽകി.ഇതിനുപിന്നാലെ അന്വേഷണം ഏറ്റെടുത്തതായി ക്രൈം ബ്രാഞ്ച് എസ്പി എംജി സോജന്‍ അറിയിച്ചിരുന്നു.ഓരോ കേസുകളും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. കേസ് ഫയലുകള്‍ ആവശ്യപ്പെട്ടതായും എസ്പി അറിയിച്ചു. അനന്തു കൃഷ്ണൻ 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപ്പും മറ്റ് വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു കരാര്‍.
ALSO READ: കോട്ടയം കുറിച്ചിയിൽ കാണാതായ 12 വയസുകാരനെ കണ്ടെത്തി
കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടയില്‍, മൊഴി വിവരങ്ങള്‍ പുറത്തു വന്നതോടെ മൊഴികള്‍ തിരുത്തണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഇരുന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെയാണ് ചില രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാറ്റണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.