ആരോപണ വിധേയരായ അഞ്ച് വിദ്യാർഥികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ ക്രൂരമായ റാഗിങ്ങെന്ന് പരാതി. ഒന്നാംവർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ആരോപണ വിധേയരായ അഞ്ച് വിദ്യാർഥികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിദ്യാർഥികളെ കോമ്പസ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ കെട്ടി വേദനിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിൽ പറയുന്നത്. 2024 നവംബർ മുതൽ റാഗിങ് തുടർന്നിരുന്നു. പരാതിയെ തുടർന്ന് റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.