എടത്തല പഞ്ചായത്ത് സെക്രട്ടറിയാണ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത്.
ആലുവ പാട്ടഭൂമി ഇടപാടില്‍ പി.വി അന്‍വറിന് തിരിച്ചടി. കെട്ടിടം പണിതത് അനുമതിയില്ലാതെയെന്ന് എടത്തല പഞ്ചായത്ത് റിപ്പോര്‍ട്ട്. എടത്തല പഞ്ചായത്ത് സെക്രട്ടറിയാണ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത്.
ALSO READ: ഈ കാര്യത്തിൽ സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കെട്ടിടത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിജിലന്‍സിന്റെ കത്തിന് നല്‍കിയ മറുപടിയിലാണ് കെട്ടിട നിര്‍മാണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പഞ്ചായത്ത് വ്യക്തമാക്കിയത്. അനധികൃത നിര്‍മാണത്തിനെതിരായ പരാതിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന് വിജിലന്‍സ് കത്ത് നല്‍കിയത്.