fbwpx
വയനാട്ടിൽ പ്രചാരണം കൊഴുക്കുന്നു; ചുക്കാൻ പിടിച്ച് പ്രാദേശിക നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 11:12 AM

വയനാട് ലോക്സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ ഇന്ന് വയനാട് ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിലില്ല

KERALA BYPOLL


ഉപതെരഞ്ഞെടുപ്പ് പോരാട്ട ചൂടിലേക്ക് കടന്നിരിക്കുകയാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട്ടിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചാരണ പരിപാടികളിൽ സജീവമായി കഴിഞ്ഞു. രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്കായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഈ മാസം 28ന് മണ്ഡലത്തിലെത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി നവംബർ ആറിന് മണ്ഡലത്തിലെത്തും. 

വയനാട് ലോക്സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ ഇന്ന് വയനാട് ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിലില്ല. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് വയനാട്ടിലെ പ്രചാരണം കൊഴുക്കുന്നത്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിവിധ അസംബ്ലി മണ്ഡലങ്ങളിലാണ് പ്രചാരണം. കോൺഗ്രസിന്റെ മണ്ഡലം പഞ്ചായത്ത് കൺവെൻഷനുകൾ പുരോഗമിക്കുകയാണ്.

ALSO READ: പാലക്കാട് മൂന്നിൽ നിന്ന് ഒന്നിലേക്ക് കുതിക്കും; ചരിത്രവിജയം നേടാൻ ചേലക്കര സജ്ജം: എം. വി. ഗോവിന്ദൻ

28,29 തീയതികളിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് രണ്ടാംഘട്ട പ്രചരണത്തിന് വീണ്ടും മണ്ഡലത്തിൽ എത്തും. വയനാട് ജില്ലയിൽ മീനങ്ങാടി ,പനമരം ,പൊഴുതന എന്നിവിടങ്ങളിലും കോഴിക്കോട് തിരുവാമ്പാടി മണ്ഡലത്തിൽ ഈങ്ങാപ്പുഴയിലും ഏറനാട് തെരട്ടുമല്ലിലും മമ്പാടും ചുങ്കത്തറയിലുമുള്ള യോഗങ്ങളിൽ പ്രിയങ്ക സംസാരിക്കും.
 

വയനാട് കൽപ്പറ്റയിൽ എൻഡിഎ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി മണ്ഡലത്തിലാണ് പര്യടനം. അതിനിടെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രികയിൽ സ്വത്തു വിവരങ്ങൾ വസ്തുതാപരമായി രേഖപ്പെടുത്താതെ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി രംഗത്ത് വന്നു.

ALSO READ: വയനാട്ടില്‍ 'പ്രിയങ്ക തരംഗം' ഉറപ്പിച്ച് കോണ്‍ഗ്രസ്, പോരാട്ടവീര്യം ചോരാതെ എല്‍ഡിഎഫും എന്‍ഡിഎയും


എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും ഇന്ന് വയനാട് ജില്ലയിലില്ല. വയനാട് മണ്ഡലത്തിലെ മലപ്പുറം, കോഴിക്കോട് നിയമസഭ മണ്ഡലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം. 27 ന് ബത്തേരിയിലും നിലമ്പൂരിലും 28 ന് ഏറനാടും വണ്ടൂരും എൽഡിഎഫ് മണ്ഡലം കൺവെൻഷനുകൾ നടക്കും. നവംബർ ആറിന് കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് പൊതുയോഗം കൽപ്പറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

KERALA
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
WORLD
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ