ക്ഷേത്രത്തിലെ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം
പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. മൂന്നുപേർക്ക് പരിക്ക്. കീഴ്ശാന്തിമാരായ അനൂപ്, ശ്രീകുമാർ, ബലൂൺ വില്പനക്കാരൻ മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്. ആന ഇടഞ്ഞതോടെ ആളുകളെയെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു.
ക്ഷേത്രത്തിലെ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി പരിക്കേൽപ്പിച്ചു. വേണാട്ടുമിറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആന ജയരാജ് എന്ന ആനയുടെ പിന്നിൽ കുത്തുകയായിരുന്നു. ഇടഞ്ഞ രണ്ടാനകളെയും തളച്ചു.