ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഫൂഡ് ഐറ്റംസ്, അനിമൽ ഇമോജീസ് എല്ലാത്തിനും കൃത്യമായ അർഥങ്ങളുണ്ട്. ജെൻസീ, ഏർളി ജെൻ ആൽഫ ഇൻ്റർനെറ്റ് ലോകം നൽകിയ അർഥങ്ങൾ.
ടെക്സ്റ്റ് മെസേജിൽ നമ്മുടെ ഇമോഷൻസ് കൂടി ഉൾക്കൊള്ളിക്കണമെങ്കിൽ ഇമോജികൾ അത്യാവശ്യമാണ്. ഇമോജികളില്ലാത്ത മെസേജുകളെ ആർക്കാണ് ഇഷ്ടം? എന്നാൽ ഇന്ന് അത്ര നിഷ്കളങ്കമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നല്ല ഇമോജികൾ. ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഫൂഡ് ഐറ്റംസ്, അനിമൽ ഇമോജീസ് എല്ലാത്തിനും കൃത്യമായ അർഥങ്ങളുണ്ട്. ജെൻസീ, ഏർളി ജെൻ ആൽഫ ഇൻ്റർനെറ്റ് ലോകം നൽകിയ അർഥങ്ങൾ.
നെറ്റ്‌ഫ്ലിക്സ് ഡ്രാമ സീരിസായ അഡോളസൻസാണ് കുട്ടികളിലെ ഇമോജി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. സീരിസിൽ ഒരു രംഗമുണ്ട്. 13കാരൻ പ്രതിയായ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഓഫീസർ. അയാളുടെ അന്വേഷണം തെറ്റായ വഴിക്കാണെന്ന് പറഞ്ഞുകൊടുക്കുന്ന ടീനേജുകാരനായ മകൻ. സീനിൽ 15കാരനായ കുട്ടി സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന പല ഇമോജികളുടെയും, ജെൻ സീ, ജെൻ ആൽഫ ടേമുകളുടെയും അർഥം അച്ഛന് വിശദീകരിക്കുകയാണ്. കേസ് അന്വേഷണത്തിൽ താൻ നടത്തിയ നിഗമനങ്ങൾ പലതും തെറ്റാണെന്ന് ഇതോടെ അയാൾക്ക് വ്യക്തമാകും.
ടീനേജുകാരനായ മകൻ ഈ അർഥങ്ങൾ വിശദീകരിക്കുമ്പോൾ, സീരിസിൽ ആഷ്‌ലി വാൾട്ടേഴ്സ് അവതരിപ്പിച്ച ഡിറ്റക്ടീവ് പകച്ചു നിൽക്കുകയാണ്. ഇതേ അവസ്ഥ തന്നെയായിരുന്നു കാഴ്ചക്കാർക്കും. ഒരു ഡൈനമൈറ്റും റെഡ് പില്ലും, വൻപയറിൻ്റെ ഇമോജിയുമെല്ലാം കണ്ടാൽ നിങ്ങൾക്ക് എന്ത് തോന്നും? ചില റാൻഡം ഇമോജികൾ മാത്രം. എന്നാൽ മാനോസ്ഫിയറിൽ ഇതിനെല്ലാം മീനിങ്ങുണ്ട്.
സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ, ഫോറങ്ങൾ എന്നിവയയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അംബ്രല്ല ടേമാണ് മാനോസ്ഫിയർ. മാനോസ്ഫിയറിൽ റെഡ് പിൽ എന്നാൽ ഐ സീ ട്രൂത്ത് എന്നാണ്. ദാറ്റ് മീൻസ് സംവൺ ഈസ് ഇൻസെൽ.
ഇൻസെൽ- മാനോസ്ഫിയറിലെ ഏറ്റവും ഡാർക്കായ മറ്റൊരു പദം. സ്ത്രീകളെ അട്രാക്ട് ചെയ്യാൻ കഴിയാത്ത പുരുഷൻമാരെയാണ് ഇൻസെൽ എന്ന് വിളിക്കുന്നത്. തങ്ങൾ സ്ത്രീകളെ അട്രാക്ട് ചെയ്യാൻ കഴിയാത്ത ബീറ്റകളായി പോയത് സ്ത്രീകളുടെ ക്രൂരത കൊണ്ടാണെന്ന് സ്വയം വിശ്വസിക്കുന്ന പുരുഷൻമാർ. കൃത്യമായി പറഞ്ഞാൽ ജീവിതത്തിലെ പ്രണയ- ലൈംഗിക അനുഭവങ്ങളുടെ അഭാവത്തിന് കാരണം ഫെമിനിസവും ഈ സമൂഹവുമാണെന്ന് കുറ്റപ്പെടുത്തുന്ന ഹെട്രോസെക്ഷ്വൽ പുരുഷന്മാർ. സ്ത്രീവിരുദ്ധത, സെൽഫ്-പിറ്റി, വെറുപ്പ്, റേസിസം, സെക്ഷ്വലി ആക്ടീവായ ആളുകൾക്കെതിരായ അക്രമം, ഇതെല്ലാം സ്വയം ഇൻസെലെന്ന് വിശേഷിപ്പിക്കുന്നവരിൽ കാണാം. പക്ഷേ ഡൈജറസ് തിങ് ഈസ്- ഇവിടെ പുരുഷൻമാരെന്ന് വിശേഷിപ്പിച്ചവർ 13 മുതൽ 18 വരെ ഏജ് ഗ്രൂപ്പിലുള്ളവരാണ്.
ALSO READ: ആനന പാറ്റയെ! ഇൻ്റർനെറ്റ് ലോകം തിരയുന്നു, വൈറൽ തായ് ഗാനത്തിൻ്റെ അർഥമെന്ത്?
ഇത്തരത്തിൽ പുരുഷന്മാർ അസന്തുഷ്ടരാവുന്നത് സ്ത്രീകളുടെയും ഫെമിനിസ്റ്റുകളുടെയും തെറ്റുകൊണ്ടാണെന്ന ആശയം സ്വീകരിക്കുന്നവരാണ് മാനോസ്ഫിയറിൽ റെഡ്പിൽഡായ ആളുകൾ. ചുരുക്കി പറഞ്ഞാൽ ലോകത്തെ ഒരു മിസോജനിസ്റ്റിക് വ്യൂ പോയിൻ്റിലൂടെ നോക്കികാണുന്നവരാണ് . ഈ യാഥാർഥ്യം അംഗീകരിക്കാത്ത പുരുഷന്മാരെ ബ്ലൂപില്ലേഴ്സ് എന്നും വിളിക്കുന്നു. അതായത് ദി മെട്രിക്സ് എന്ന സിനിമയിലെ രംഗം പോലെ മനോസ്ഫിയറിലെ റിയാലിറ്റി അക്സപറ്റ് ചെയ്യുന്നവർ റെഡ് പിൽ കൺസ്യൂം ചെയ്യുന്നു. ഫാന്റസി ലോകത്ത് ജീവിക്കുന്നവരോ ബ്ലൂപില്ലും. വൻപയറിൻ്റെ ഇമോജിയും ഇൻസെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു.
💯- ഈ ഇമോജിയുടെ അർഥമെന്താണ്? ഇറ്റ് ഡിസ്ക്രൈബ്സ് ദി 80-20 റൂൾ. അതായത് ലോകത്തെ 80 ശതമാനം സ്ത്രീകളും 20 ശതമാനം പുരുഷൻമാരിലേക്ക് മാത്രമാണ് അട്രാക്റ്റഡ് ആവുന്നതെന്ന മാനോസ്ഫിയർ നിയമത്തെയാണ് ഈ ഇമോജി സൂചിപ്പിക്കുന്നത്. ആ 20 ശതമാനത്തിലാണ് മാനോസ്ഫിയറിലെ ആൽഫ മെയിൽ ഉള്ളത്.
ഇനി നമ്മൾ വളരെ റാൻഡമായി ഉപയോഗിക്കുന്ന ഹേർട്ട് ഇമോജികളുടെ അർഥം നോക്കാം. ചുവപ്പെന്നാൽ സ്നേഹം, ഓറഞ്ചെന്നാൽ ഫ്രണ്ട്ഷിപ്പ്, കെയർ, പർപ്പിൾ- ഹോർണി മഞ്ഞ ഇമോജിയുടെ അർഥം, ആർ യു ഇൻ്ററസ്റ്റെഡ്? പിങ്ക് എന്നാൽ, നിങ്ങളോട് എനിക്ക് താൽപര്യമുണ്ട്, എന്നാൽ അത് സെക്ഷ്വൽ അല്ല. ഇങ്ങനെ നീളുന്നു ഹേർട്ട് ഇമോജികളുടെ അർഥം.
കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സംസാരിക്കാൻ വരെ ഇമോജികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവരുടെ കോഡ് ഭാഷയാണിത്. വഴുതനങ്ങയും പീച്ചും ചെറികളുമെല്ലാം സെക്ഷ്വൽ മീനിങ്ങോടെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത്തരത്തിൽ ഫോർ വർക്കിങ് പാരൻ്റ്സ് എന്ന സൈറ്റിൻ്റെ ഫൗണ്ടറായ അമിത് കല്ലേ പ്രസിദ്ധീകരിച്ച പീരിയോഡിക് ടേബിൾ ഓഫ് സിൻസ്റ്റർ ഇമോജീസിന് വമ്പൻ പ്രചാരം ലഭിക്കുന്നുണ്ട്. സ്നോഫ്ലേക്ക്, ഇലകൾ, മിഠായി, ഡ്രാഗൺ, ഗോസ്റ്റ്, ബലൂൺ ഇമോജികൾക്കൊക്കെ ഇങ്ങനെയും അർഥങ്ങളുണ്ടെന്നറിഞ്ഞാൽ ആരായാലും ഞെട്ടും.
എന്തായാലും ഇമോജികളെല്ലാം അത്ര ചില്ലറക്കാരല്ലെന്നത് വ്യക്തമാണ്. ഒരു ഇമോജിയിൽ പോലും അത്രയധികം സ്നേഹവും കരുതലും കലർന്നിരിക്കാം. വെറുപ്പും വിദ്വേഷവും കലർന്നിരിക്കാം. പുരുഷ മേധാവിത്വത്തിൻ്റെ ടോക്സിസിറ്റി പരത്തുന്ന മനോസ്ഫിയറും ഇൻസെല്ലുമെല്ലാം വെസ്റ്റേൺ രാജ്യങ്ങളിൽ മാത്രം പ്രചരിക്കുന്ന ടേമുകളാണെന്ന ധാരണയിലാണ് ഇനി നിങ്ങളെങ്കിൽ, അത് തെറ്റാണ്. ദി ന്യൂ ഇന്ത്യൻ എക്സപ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, കേരളത്തിലെ യുവതലമുറയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇത്തരം ഇമോജികളും ടേമുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കുറച്ച് കാലം മുൻപ് കമൻ്റ് ബോക്സുകളിൽ നിറഞ്ഞ വിമൻ കമൻ്റുകളെ ഓർക്കുന്നില്ലേ.
ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ ഇൻ്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ പരിമിതികളുണ്ട്. എന്നാൽ നമ്മുടെ കുട്ടികൾ ഇൻ്റർനെറ്റ് ലോകത്തിൻ്റെ 'ബ്ലൂ പിൽ' വിഴുങ്ങാതിരിക്കാൻ പാരന്റിംഗ് വിദഗ്ദർ ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നു. തുറന്ന സംസാരം തന്നെയാണ് ഇതിനുള്ള വഴി. പാരൻ്റിങ് കൂടുതൽ എംപതെറ്റിക് ആയിരിക്കണം. ഇമോഷണൽ ഗ്രോത്തിനായി കൗമാരക്കാർക്ക് സ്വകാര്യത ആവശ്യമാണെന്ന് കാര്യം ഓർമയിൽ വെക്കണമെന്നും വിദഗ്ദർ പറയുന്നു. ഇങ്ങനെയുള്ള ഇമോജികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, നിങ്ങളുടെ കുട്ടി ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്, അവർ എന്തൊക്കെ കണ്ടൻ്റുകളാണ് കൺസ്യൂം ചെയ്യുന്നത് ഇതൊക്കെ മനസിലാക്കാനും മാതാപിതാക്കൾ ശ്രമിക്കണം.