fbwpx
'ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്‌റാം എത്തുന്നു'; മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 06:22 PM

എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന

MALAYALAM MOVIE



മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എംപുരാന്‍ മാര്‍ച്ച് 27ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി അണിയറ പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പരിചയപ്പെടുത്തി കഴിഞ്ഞു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഖുറേഷി അബ്‌റാമിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്‌റാം എത്തുന്നതിനെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്.


മോഹന്‍ലാലിന്റെ വാക്കുകള്‍ :

ലൂസിഫര്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം ആ സിനിമയുടെ അവസാന ഘട്ടത്തില്‍ അയാള്‍ക്ക് മറ്റൊരു പേരുണ്ടെന്നും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഖുറേഷി അബ്‌റാം എന്ന കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. എങ്ങനെ ഖുറേഷി അബ്‌റാം അയാളുടെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്‌റാം അഥവ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ കഥ ഒരു പക്ഷെ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങളീ ഫ്രാഞ്ചൈസിന്റെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും. എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായാണ് ഞാന്‍ എംപുരാനെ കണക്കാക്കുന്നത്. അതിന്റെ രണ്ടാം ഭാഗം വളരെ ശ്രദ്ധയോടും വലുപ്പത്തോടും ചിത്രീകരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

പൃഥ്വിരാജ് എന്ന സംവിധായകന്റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എംപുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്‌റാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്തില്‍ സ്റ്റീഫന്‍ പറഞ്ഞത് പോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചു വരുന്നു എന്നുള്ളതാണ് ഈ സിനിമ. ആ വരവിനായി കാത്തിരിക്കൂ. ഞാനും കാത്തിരിക്കുകയാണ്.



എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.



CHAMPIONS TROPHY 2025
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്
Also Read
user
Share This

Popular

CHAMPIONS TROPHY 2025
WORLD
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്