ബിലാവാര മേഖലയിൽ മൂന്ന് ജെയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ സഹായിച്ചെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ ആറ് പേർ കസ്റ്റഡിയിൽജമ്മുകശ്മീരിലെ കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ബിലാവാര മേഖലയിൽ മൂന്ന് ജെയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖല വളഞ്ഞ് പരിശോധന ശക്തമാക്കുകയാണ് സുരക്ഷാ സേന.
ഭീകരരെ സഹായിച്ചെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ ആറ് പേരെ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നാലുപേർ സ്ത്രീകളാണ്. നിയന്ത്രണരേഖ വഴി ജയ്ഷെ ഭീകരർ നുഴഞ്ഞുകയറിയെന്ന രഹസ്വാന്വേഷണ വിവരത്തിൻ്റെ പശ്ചാത്തലത്തിൽ കത്വയിൽ അഞ്ച് ദിവസമായി സൈനിക ഓപ്പറേഷൻ തുടരുകയാണ്.