fbwpx
'എൻ്റെ കേരളം' കാസർഗോഡ് ജില്ലാതല പ്രദർശന-വിപണന മേളയ്ക്ക് സമാപനം
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Apr, 2025 06:51 AM

വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

KERALA


സംസ്ഥാന സർക്കാരിൻ്റെ 'എൻ്റെ കേരളം' കാസർഗോഡ് ജില്ലാതല പ്രദർശന- വിപണന മേളയ്ക്ക് സമാപനമായി. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പതിനായിരങ്ങളാണ് ഒരാഴ്ച നീണ്ട മേളയുടെ ഭാഗമായത്.


Also Read: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി യോഗം ചേരാൻ എ.കെ. ശശീന്ദ്രൻ


ഈ മാസം 21 മുതല്‍ കാസർഗോഡ് കാലിക്കടവ് പിലിക്കോട് മൈതാനത്താണ് രണ്ടാം എൽ.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ജില്ലാതല പരിപാടി നടന്നത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാന്‍ അവസരം ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൂടി നൽകുകയായിരുന്നു പ്രദർശന വിപണന മേളയുടെ ലക്ഷ്യം. ആധാർ, വോട്ടർ ഐഡി ഉൾപ്പെടെയുള്ള സേവനങ്ങൾ മേളയിൽ സൗജന്യമായി ലഭ്യമാക്കി.


Also Read: ''ഞാന്‍ പങ്കെടുത്ത സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍ പി.കെ. ശ്രീമതി പങ്കെടുത്തിരുന്നു; യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആരും വിലക്കിയിട്ടില്ല''


സർക്കാർ സ്റ്റാളുകൾക്കൊപ്പം സ്വകാര്യ വ്യാപാര സ്റ്റാളുകളും മേളയുടെ ഭാഗമായി. കുടുംബശ്രീ ഉൾപ്പെടെയുള്ള സംരംഭങ്ങളും സ്റ്റാളുകളുമായി എത്തി. കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ ഹ്രസ്വ വീഡിയോകളും മേളയിൽ പ്രദർശിപ്പിച്ചു. ആയിരങ്ങളാണ് ഓരോ ദിവസവും മേളയുടെ ഭാഗമായത്. സമാപന സമ്മേളനത്തിൽ മികച്ച സ്റ്റാളുകൾക്കും മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജനപ്രതിനിധികൾ, കളക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവരും പങ്കെടുത്തു.

WORLD
"ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഇനിയും കണ്ണടയ്ക്കാനാകില്ല"; ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Also Read
user
Share This

Popular

KERALA
KERALA
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി