കഴിഞ്ഞ 8 വർഷം നിലമ്പൂരില്‍ നെഞ്ചുവിരിച്ച് നിൽക്കാൻ സിപിഎമ്മിന് കഴിഞ്ഞത് അൻവർ വന്നതോടെയാണെന്നും സുകു കൂട്ടിച്ചേര്‍ത്തു
നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത അൻവറിനോട് സിപിഎം നന്ദികേടാണ് കാണിക്കുന്നതെന്ന് മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എസ്. സുകു. അൻവറിനെ കണ്ടെത്തിയത് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ്. കഴിഞ്ഞ 8 വർഷം നിലമ്പൂരില്‍ നെഞ്ചുവിരിച്ച് നിൽക്കാൻ സിപിഎമ്മിന് കഴിഞ്ഞത് അൻവർ വന്നതോടെയാണെന്നും അദ്ദേഹം പറഞ്ഞു.
അൻവർ വിളിച്ചു ചേർത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലെ സ്വാഗത പ്രസംഗത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. എഡിജിഡിപിക്കെതിരെയും സ്വർണക്കടത്ത് സംബന്ധിച്ചും അന്വേഷണം നടത്താൻ വൈകിയ സർക്കാർ അൻവറിനോട് പരസ്യപ്രതികരണം നടത്തരുതെന്നാണ് പറഞ്ഞത്. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ തയാറാവുന്നില്ല. ഒന്നാം പിണറായി സർക്കാരിനെപ്പറ്റി ഒരു പരാതിയും പാർട്ടിക്കാർക്കില്ല.
എന്നാൽ നിലവിലെ സ്ഥിതി അതല്ല. കാലിനടിയിലെ മണ്ണ് ഊർന്ന് പോകുകയാണെന്നും സുകു കൂട്ടിച്ചേര്‍ത്തു.