fbwpx
വിലപ്പെട്ട രണ്ട് ജീവനുകള്‍ നഷ്ടമായി; ഇനി ഒരാളെ കൂടെ നഷ്ടപ്പെടാന്‍ വയ്യ; പ്രാര്‍ഥനയോടെ റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 02:29 PM

മഞ്ഞ് നിറഞ്ഞ യുദ്ധമുഖത്ത് മരവിച്ചു കിടക്കുന്ന നിലയില്‍ കണ്ട ബിനിലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ജെയിന് അറിവില്ല.

KERALA


ജോലി തട്ടിപ്പിനിരയായി യുദ്ധമുഖത്ത് അകപ്പെട്ടുപോയ മുഴുവന്‍ മനുഷ്യരുടെയും ദുരിതങ്ങളാണ് ജെയിനിന്റെ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവരുന്നത്. മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനിടയില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ച് ജെയിന്‍ പറയുന്നത് ഇങ്ങനെ,

'ഇരുവരെയും രണ്ടു സംഘങ്ങളായി ഡിസംബര്‍ അവസാനവാരം തന്നെ വേര്‍തിരിച്ചു. ജനുവരി അഞ്ചിന് ബിനില്‍ ബാബുവിന്റെ സംഘം യുദ്ധമുഖത്ത് ഡ്യൂട്ടിക്ക് പോയി. അവിടെവെച്ച് ഷെല്ലാക്രമണം ഉണ്ടായി. സംഭവസ്ഥലത്ത് വച്ച് തന്നെ ബിനില്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. ജനുവരി ആറിന് ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ മാത്രമാണ് ബിനില്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്.

മൃതദേഹം പട്ടാള ക്യാമ്പില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തനിക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായ പരുക്കേറ്റ് വേദന കൊണ്ട് പുളഞ്ഞ തന്നെ ജനുവരി 7ന് മാത്രമാണ് റഷ്യന്‍ പട്ടാളം ആശുപത്രിയില്‍ എത്തിച്ചുതന്നും ജെയിന്‍ പറയുന്നു. മഞ്ഞ് നിറഞ്ഞ യുദ്ധമുഖത്ത് മരവിച്ചു കിടക്കുന്ന നിലയില്‍ കണ്ട ബിനിലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ജെയിന് അറിവില്ല.


Also Read: ബിനില്‍ ബാബു കൊല്ലപ്പെട്ടത് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തില്‍; ജെയ്‌നിനും ഗുരുതര പരുക്ക്


സര്‍ക്കാര്‍ ഇടപെടലുകളിലൂടെ എത്രയും വേഗം ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് മോസ്‌കോയിലെ ആശുപത്രി കിടക്കയില്‍ നിന്ന് ജെയിന്‍ ആവശ്യപ്പെടുന്നത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിനിന് വയറിനാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. സര്‍ജറി പൂര്‍ത്തിയാക്കി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ജെയിനിനെ എത്രയും വേഗം തിരികെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നും ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ വേണമെന്നുമാണ് കുടുംബാംഗങ്ങളുടെ ആവശ്യം.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ബിനില്‍ ബാബു ജനുവരി 5 ന് യുക്രെയ്ന്‍- റഷ്യ അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ജെയിനിന്റെ വെളിപ്പെടുത്തല്‍. തൊട്ടടുത്ത ദിവസം യുദ്ധമുഖത്ത് എത്തിയപ്പോഴാണ് ബിനിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും ജെയിന്‍ കുര്യന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.


തൃശൂര്‍ കുട്ടനെല്ലൂരിലെ വീട്ടിലെത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിനിലിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യുദ്ധമുഖത്ത് അകപ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മനുഷ്യക്കടത്ത് നടത്തുന്ന ഏജന്‍സികളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

KERALA
പീച്ചി ഡാം റിസർവോയർ അപകടം: മരണം മൂന്നായി, പട്ടിക്കാട് സ്വദേശി എറിന്‍ മരിച്ചു
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി