യോഗ അജണ്ട പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച
പുതിയ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് എ.കെ.ജി. സെന്ററില്‍. യോഗ അജണ്ട പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച. സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായ മന്ത്രി വീണാ ജോർജ് അടക്കം 90 പേരാണ് ഉള്ളത്.
89 അംഗ സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയന്‍, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്‍, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്‍, വി കെ സനോജ്, പി. ജയരാജന്‍, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്.
കമ്മിറ്റിയിൽ 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്‌സിക്കുട്ടിയമ്മ, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര്‍ ബിന്ദു, വീണാ ജോർജ്, എന്നിവരാണ് വനിതാ പ്രതിനിധികൾ. കമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വീണാ ജോർജിനെ സ്ഥിരം ക്ഷണിതാവായി ചുമതലപ്പെടുത്തിയിരുന്നു.
കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടർന്ന് സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി. ഗഗാറിൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നു പേരെയും ഒഴിവാക്കിയത്.
ALSO READ: വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ; രണ്ട് പേർക്കായി വ്യാപക തിരച്ചിൽ
സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ
വി.വസീഫ് (കോഴിക്കോട്), കെ. റഫീഖ് (വയനാട്), എം. രാജഗോപാൽ (കാസർഗോഡ്), ആർ. ബിന്ദു(തൃശൂർ), എം. മെഹബൂബ് (കോഴിക്കോട്), വി. പി അനിൽ (മലപ്പുറം), കെ. വി. അബ്ദുൾ ഖാദർ(തൃശൂർ), കെ. ശാന്തകുമാരി (പാലക്കാട്), എം അനിൽ കുമാർ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), എസ് ജയമോഹൻ (കൊല്ലം), ടി. ആർ. രഘുനാഥ് (കോട്ടയം), ഡി. കെ. മുരളി (തിരുവനന്തപുരം), ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം. പ്രകാശൻ മാസ്റ്റർ, വി. കെ സനോജ്, എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.