ഡിസംബറിൽ പണയം വെച്ച വളകൾ തിരിച്ചെടുക്കാതെ ആയതോടെ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്
കൊശമറ്റം ഫിനാൻസിൽ നിന്നും പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. കാക്കനാട് ജഡ്ജിമുക്കിലുള്ള കൊശമറ്റം ഫിനാൻസിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷം രൂപയോളം തട്ടിയ സംഭവത്തിലാണ് കേസെടുത്തത്. കലൂർ സ്വദേശി സജീവ് കുമാറിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
ALSO READ: സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിൽ പ്രതിഷേധം; കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരുടെ സമരം തുടങ്ങി
ഡിസംബർ 2, ഡിസംബർ 9, ഡിസംബർ 13, ജനുവരി 16 എന്നീ ദിവസങ്ങളിൽ കൊശമറ്റം ജഡ്ജിമുക്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് 5,06,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഡിസംബറിൽ പണയം വെച്ച വളകൾ തിരിച്ചെടുക്കാതെ ആയതോടെ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പ്രതി പണയം വെച്ച മുഴുവൻ ആഭരണങ്ങളും ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
ബാങ്ക് എക്സിക്യൂട്ടീവ് ജിഫി തോമസ് നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്.