തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൻ്റെ പ്രൊഫൈൽ ചിത്രം കറുപ്പാക്കിയാണ് ഗാംഗുലി തന്റെ പ്രതിഷേധം അറിയിച്ചത്
കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പ്രൊഫൈല്‍ പിക്ച്ചര്‍ കറുപ്പാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ നടക്കുന്ന വലിയ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലിയും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്.
എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ നേരത്തെ ഗാംഗുലി പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ കറുപ്പ് നിറമാക്കി കൊണ്ട് താരം രംഗത്തെത്തിയത്.
ALSO READ: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡോക്ടറുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ഗാംഗുലി നേരത്തെ പറഞ്ഞത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഈ ഒറ്റപ്പെട്ട സംഭവത്തെ മുൻനിർത്തി ബംഗാളിലെയും രാജ്യത്തിന്റെയും മുഴുവൻ അവസ്ഥ ഇങ്ങനെയാണെന്ന് പറയരുതെന്നായിരുന്നു ഗാംഗുലി ഓഗസ്റ്റ് പത്തിന് പ്രതികരിച്ചത്.
ലോകമെമ്പാടും ഇത്തരം അപകടങ്ങൾ നടക്കുന്നുണ്ടെന്നും, പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് കരുതുന്നത് തെറ്റാണ് എന്നും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാണെന്നുമാണ് അദ്ദേഹംഅന്ന് പറഞ്ഞത്. എന്നാൽ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, എങ്ങനെ അത് സംഭവിച്ചത് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം പ്രൊഫൈല്‍ പിക്ചര്‍ കറുപ്പ് നിറമാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗാംഗുലി നാടകം കളിക്കരുതെന്നും നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ എതിര്‍പ്പുകള്‍ നേരിട്ടതിന് പിന്നാലെയല്ലേ ഇപ്പോള്‍ ഇത്തരത്തില്‍ പ്രൊഫൈല്‍ പിക്ചര്‍ അടക്കം മാറ്റുന്നതെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.