ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്
തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ പടക്കക്കെട്ട് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കാഞ്ചനൈക്കൻപട്ടി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ദ്രൗപതി അമ്മൻ ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കക്കെട്ടാണ് പൊട്ടിത്തെറിച്ചത്. ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.
കാഞ്ചനൈക്കൻപട്ടി കൊട്ടമേട് സ്വദേശി സെൽവരാജ് (29), ലോകേഷ് (20), ഗുരുവള്ളിയൂരിൽ നിന്നുള്ള 11 വയസ്സുള്ള രണ്ട് ആൺകുട്ടികൾ എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ALSO READ: 'ഞാന്‍ ഇന്ത്യയുടെ മരുമകള്‍, തിരിച്ചയക്കരുത്'; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍
മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ദുരന്തവാർത്തയിൽ അഗാധമായ വേദനയുണ്ട്. ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചടായും എം.കെ. സ്റ്റാലിൻ പറഞ്ഞു.