fbwpx
ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി!
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Nov, 2024 12:07 PM

ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യൂ വെറും രണ്ടു ട്രില്യണ്‍ ഡോളറാണ്

WORLD



ഗൂഗിളിന് വൻതുക പിഴ ചുമത്തി റഷ്യ. രണ്ട് അൺഡിസിലിയൻ ഡോളറാണ് പിഴ ചുമത്തിയത്. രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള, കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത തുകയാണ് ഇത്. അതായത് $20,000,000,000,000,000,000,000,000,000,000,000 ആണ് ചുമത്തിയിരിക്കുന്ന പിഴ. 

സര്‍ക്കാര്‍ അനുകൂല മീഡിയ ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്നാണ് റഷ്യൻ കോടതിയുടെ നടപടി. ഈ പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള സമ്പദ്‍വ്യവസ്ഥയുടെ മൂല്യം വളരെ ചെറുതാണെന്ന് അമേരിക്കന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വേള്‍ഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2024ല്‍ ആഗോള സമ്പദ്‍വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണ്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. അതേസമയം, ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യൂ വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. അതുകൊണ്ടുതന്നെ ഗൂഗിൾ എങ്ങനെ റഷ്യ ചുമത്തിയ പിഴയൊടുക്കുമെന്നതിൽ വ്യക്തതയില്ല. വിഷയത്തിൽ പ്രതികരിക്കാനും ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്.


ALSO READ: ഇന്ത്യയിൽ ക്ലീൻ എനർജി വിതരണം ചെയ്യും; അദാനി ഗ്രൂപ്പും ഗൂഗിളും ടൈ-അപ്പ് പ്രഖ്യാപിച്ചു


2022ല്‍ യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്നും, പ്രത്യേക സൈനിക നടപടികൾക്കും ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ഇതിനെ റഷ്യ കാണുന്നത്. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി തുടങ്ങിയത്.

KERALA
സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ആളെ മർദിച്ചു; ഇരുപതംഗ സംഘത്തെ ആക്രമിച്ചതിന് പിന്നാലെ SI ജിനുവിനെതിരെ കൂടുതൽ പരാതികൾ
Also Read
user
Share This

Popular

KERALA
NATIONAL
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?