വിണ്ണിലെ താരം എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മണ്ണിലെ മനുഷ്യനായി നില്‍ക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങള്‍ നല്‍കിയെന്നും പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
ആദ്യമായി അഭിനയിച്ച അനിയത്തിപ്രാവ് സിനിമയുടെ 28-ാം വര്‍ഷത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലൊരു കുറിപ്പ് എഴുതുമെന്ന് ചിത്രം ആദ്യമായി പുറത്തിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഈ സ്‌നേഹം എനിക്ക് നല്‍കാന്‍ കാരണക്കാരായ സംവിധായകന്‍ ഫാസിലിനും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി എന്നായിരുന്നു കുറിപ്പ്
സുധിയെ ഇപ്പോഴും നെഞ്ചേറ്റി സ്‌നേഹിക്കുന്ന, നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ തിയേറ്ററില്‍ എത്തുകയും മോശം സിനിമകള്‍ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എല്ലാ സഹപ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നതായും കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അനിയത്തിപ്രാവ് തിയേറ്ററില്‍ 150 ദിവസം ഓടിയതിന്റെ പോസ്റ്ററും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു.
മലയാളിയുടെ സ്വന്തം ഉദയ പിക്ചേഴ്സ് 79 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിജയങ്ങളേക്കാള്‍ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ ''ക്ലാരിറ്റി'' അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മണ്ണിലെ മനുഷ്യനായി നില്‍ക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങള്‍ നല്‍കിയെന്നും പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല, 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്‌നേഹം എനിക്ക് നല്‍കാന്‍ കാരണക്കാരായ ആയ പാച്ചിക്കക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി.
സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്‌നേഹിക്കുന്ന, നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ തിയേറ്ററില്‍ എത്തുകയും മോശം സിനിമകള്‍ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.
മലയാളിയുടെ സ്വന്തം ഉദയ പിക്ചേഴ്സ് 79 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിജയങ്ങളേക്കാള്‍ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ ''ക്ലാരിറ്റി'' അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മണ്ണിലെ മനുഷ്യനായി നില്‍ക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങള്‍ നല്‍കി.
സിനിമയില്‍ വിജയങ്ങേളേക്കാള്‍ കൂടുതല്‍ സാധ്യത പരാജയപ്പെടാനാ നാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും. കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ... നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തില്‍ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്‌നേഹത്തോടെ...
നിങ്ങളുടെ സ്വന്തം,
കുഞ്ചാക്കോ ബോബന്‍
& ഉദയ പിക്ചേഴ്സ്... Since 1946