fbwpx
വയനാട് പുനരധിവാസം: നഷ്ടപരിഹാരത്തുക കുറവ്, എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Mar, 2025 08:39 PM

ഭൂമിയുടെ വില മാത്രം 549 കോടി രൂപയ്ക്ക് അവകാശം ഉണ്ടെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ പറയുന്നു

KERALA


വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുപ്പിൽ എൽസ്റ്റൺ എസ്റ്റേറ്റ് ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. ഭൂമിയുടെ വില മാത്രം 549 കോടി രൂപയ്ക്ക് അവകാശം ഉണ്ടെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ പറയുന്നു. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന 26 കോടി തീരെ കുറവാണ് എന്നും ഹർജിയിൽ പറയുന്നു.


ALSO READ: ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ


പ്രദേശത്ത് സർക്കാർ നിശ്ചയിച്ച കുറഞ്ഞ വില പോലും കണക്കാക്കാതെയാണ് ഭൂമിക്ക് വില നിശ്ചയിച്ചത് എന്നും ഹർജിയിലുണ്ട്. ഭൂമി വിലയ്ക്ക് പുറമേ ഓരോ തേയിലച്ചെടിക്കും വില കണക്കാക്കണം. എസ്റ്റേറ്റിലെ മരങ്ങളുടെ വിലയും വെവ്വേറെ കണക്കാക്കണമെന്നും ഹർജിയിലുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.


ALSO READ: "കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി അല്ലാതെ മറ്റൊരാളില്ല, മറ്റാരെങ്കിലും ആയാല്‍ പാര്‍ട്ടി അടിച്ചു പിരിയും": വെള്ളാപ്പള്ളി നടേശൻ


എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിൽ പുല്‍പ്പാറ ഡിവിഷനിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചർച്ചയിൽ ലീവ് സറണ്ടര്‍, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു. 2015 ഫെബ്രുവരി മുതലുള്ള പിഎഫ് കുടിശ്ശിക പലിശ സഹിതം അടച്ചു തീർക്കുമെന്നും തോട്ടം മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

KERALA
കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു; ഒരാൾ മരിച്ചു
Also Read
user
Share This

Popular

KERALA
KERALA
WORLD
ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ; സൗദിയിൽ മാസപ്പിറവി ദൃശ്യമായി