ക്വിന്റോണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു.
രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്വിന്റോണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. 17 ഓവറും 3 ബോളുകളും പിന്നിട്ടപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്. കൊൽക്കത്തക്ക് ഈ സീസണിലെ ആദ്യം വിജയം കൂടിയാണിത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ്ങിന് ടോസ് നേടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിങ്ങിനുവിട്ടു. 20 ഓവറില്‍ 151 റണ്‍സാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്. ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും വലിയ ചലനം സൃഷ്ടിക്കാതെ തന്നെ ക്രീസ് വിട്ടു.
ALSO READ: ഇനി കാത്തിരിപ്പിന്റെ നാളുകള്‍... സുസ്വാഗതം ലിയോ മെസി
സഞ്ജു 11 ബോളില്‍ 13 റണ്‍സും യശസ്വി 24 ബോളുകളില്‍ 29 റണ്‍സുമാണ് നേടിയത്. പിന്നാലെ റിയാന്‍ പരാഗ് 25 റണ്‍സ് നേടി. ആര്‍ക്കും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാന്‍ ആയതുമില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മൊയീന്‍ അലിയും ക്വിന്റോണ്‍ ഡി കോക്കുമാണ് ഇറങ്ങിയത്. മൊയീന്‍ അലി 12 ബോളുകള്‍ക്ക് അഞ്ച് റണ്‍സ് മാത്രം എടുത്ത് പുറത്തായി. ക്വിന്റോണ്‍ 97റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ അജിന്‍ക്യ റഹാനെ 18 റണ്‍സ് നേടി.