fbwpx
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി; അന്വേഷണ പുരോഗതി SIT നേരിട്ട് അറിയിക്കും
logo

ന്യൂസ് ഡെസ്ക്

Posted : 18 Mar, 2025 06:58 AM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എസ്ഐടി അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ശേഷം ഇതാദ്യമായാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

KERALA


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. കേസുകളുടെ അന്വേഷണ പുരോഗതി എസ്‌ഐടി കോടതിയെ നേരിട്ടറിയിക്കും. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായുള്ള നിയമ നിര്‍മാണത്തിന്റെ പുരോഗതി സര്‍ക്കാരും കോടതിയില്‍ അറിയിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സിഎസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.


ALSO READ: കൊല്ലത്തെ കൊലപാതകത്തിനു പിന്നില്‍ പ്രണയപ്പക? ഫെബിന്‍ കുത്തേറ്റ് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എസ്ഐടി അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ശേഷം ഇതാദ്യമായാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാം. പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും ഒരു നടിയും അണിയറ പ്രവര്‍ത്തകയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കും എസ്ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.


Also Read
user
Share This

Popular

WORLD
NATIONAL
WORLD
ഗാസയില്‍ മരണം 330; ഇസ്രയേല്‍ നരനായാട്ട് യുഎസുമായി കൂടിയാലോചിച്ചശേഷം