എന്നാല്‍ ഹമാസിന്‍റെ നിർദേശപ്രകാരമാണ് ഈ ആഹ്ളാദപ്രകടനങ്ങളുണ്ടായതെന്നാണ് പിന്നീട് ഒമറിൻ്റെ അച്ഛൻ വെളിപ്പെടുത്തിയത്. പുഞ്ചിരിക്കാനും കൈ വീശാനും അവർ പറഞ്ഞതുപോലെ ഒമർ ചെയ്തു. ഹമാസിൻ്റെ ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമർ അനുഭവിച്ച പീഢനങ്ങളും പിതാവ് വെളിപ്പെടുത്തി. നോവ മ്യൂസിക് ഫെസ്റ്റില്‍ നിന്ന് 2023 ഒക്ടോബർ 7ന് ഹമാസിന്‍റെ പിടിയിലായ യുവാവ് ആദ്യത്തെ 50 ദിവസം മറ്റൊരാള്‍ക്കൊപ്പമാണ് തടവിലാക്കപ്പെട്ടത്.
ഒന്നരവർഷത്തിലേറെ ഹമാസ് ബന്ദിയായിരുന്ന 22 കാരന്‍ ഒമർ ഷെം ടോവ് മോചനസമയത്ത് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ മുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹമാസിനോടുള്ള നന്ദിപ്രകാശനമായും മോചനസമയത്തെ ആഹ്ളാദമായും ഈ ദൃശ്യത്തിന് സാമൂഹികമാധ്യമങ്ങളില്‍ ചില വിലയിരുത്തലുണ്ടായി, സ്റ്റോക്ക്ഹോം സിന്‍ഡ്രോമാണോ ഇതെന്നും ചിലർ സംശയിച്ചു.
505 ദിവസം ഹമാസിൻ്റെ തടവിലിരുന്നശേഷം മോചിതനാകുമ്പോൾ 22 കാരനായ ഒമർ ഷെം ടോവ് നിറഞ്ഞ് പുഞ്ചിരിക്കുകയായിരുന്നു. മോചനത്തിന്‍റെ ഓരോഘട്ടത്തിലും നിസ്സാഹയതയില്‍ നിന്നും പ്രത്യാശയിലേക്ക് കടന്നെന്ന് തോന്നിക്കുന്ന ആ പുഞ്ചിരി ഒമറിന്‍റെ മുഖത്തുണ്ടായിരുന്നു. ജനക്കൂട്ടത്തിനുനേരെ തുടർച്ചയായി കെെവീശിക്കൊണ്ടിരുന്ന ആ യുവാവ്, ഹമാസ് ഒരുക്കിയ വേദിയിലെ പരേഡിനിടെ ഒപ്പംനിന്ന ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ മുത്തി. സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയ ഈ ദൃശ്യങ്ങളെ ചിലർ നന്ദിപ്രകടനമായും ആഹ്ളാദമായും വിലയിരുത്തി. ചിലരതിനെ ദീർഘകാലം തടവിലാക്കപ്പെടുന്നവർക്ക് ബന്ദിയാക്കിയവരോട് തോന്നുന്ന വൈകാരിക ബന്ധമായും കണ്ടു.
എന്നാല്‍ ഹമാസിന്‍റെ നിർദേശപ്രകാരമാണ് ഈ ആഹ്ളാദപ്രകടനങ്ങളുണ്ടായതെന്നാണ് പിന്നീട് ഒമറിൻ്റെ അച്ഛൻ വെളിപ്പെടുത്തിയത്. പുഞ്ചിരിക്കാനും കൈ വീശാനും അവർ പറഞ്ഞതുപോലെ ഒമർ ചെയ്തു. ഹമാസിൻ്റെ ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമർ അനുഭവിച്ച പീഢനങ്ങളും പിതാവ് വെളിപ്പെടുത്തി. നോവ മ്യൂസിക് ഫെസ്റ്റില്‍ നിന്ന് 2023 ഒക്ടോബർ 7ന് ഹമാസിന്‍റെ പിടിയിലായ യുവാവ് ആദ്യത്തെ 50 ദിവസം മറ്റൊരാള്‍ക്കൊപ്പമാണ് തടവിലാക്കപ്പെട്ടത്.
Also Read; ഹിസ്ബുള്ള മുൻ തലവൻ ഹസൻ നസ്റള്ളയുടെ സംസ്കാരം ഇന്ന്
ആ വർഷത്തെ താത്കാലിക കരാർ പ്രകാരം, ഒപ്പമുണ്ടായിരുന്നയാള്‍ മോചിപ്പിക്കപ്പെടുകയും ഒമറിനെ ഹമാസിൻ്റെ തുരങ്കത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളോളം ഒമർ സൂര്യപ്രകാശമെത്താത്ത തുരങ്കത്തിനകത്ത് ഏകാന്തതടവിലായിരുന്നു. ഈ ദിവസങ്ങളില്‍ ബന്ദിമോചനത്തിനായി തന്‍റെ ഉറ്റവരടക്കം നടത്തിവന്ന പോരാട്ടത്തിന്‍റെ മാധ്യമറിപ്പോർട്ടുകള്‍ മാത്രം കണ്ടതാണ് ഒമറിന് പുറംലോകത്തെക്കുറിച്ചുള്ള അറിവ്.
എങ്കിലും എല്ലാത്തിനെയും പ്രത്യാശയോടെ കാണുന്ന, എല്ലാവരോടും പെട്ടെന്നടുക്കുന്ന പഴയ ഒമറിനെ തിരിച്ചുകിട്ടിയതിൻ്റെ സന്തോഷത്തിലാണ് കുടുംബം. 16മാസത്തെ ബന്ദനത്തിനിടെ 15 കിലോ ഭാരം കുറഞ്ഞെന്നൊഴിച്ചാല്‍ മറ്റാരോഗ്യപ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ ബന്ദികളാക്കപ്പെട്ട കാലയളവിലേറ്റ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ മോചിതരായവരിലെല്ലാമുണ്ടെന്ന് കുടുംബം പറയുന്നു.
ഇരുട്ടറകളില്‍ കെെകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടനിലയിലും, പട്ടിണിയിലും, ഇവർ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചതായി കുടുംബങ്ങളാരോപിക്കുന്നു. മോചനത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഭക്ഷണം നല്‍കി ശരീരഭാരം കൂട്ടുകയും ക്യാമറയ്ക്കും ജനക്കൂട്ടത്തിനുമുന്നില്‍ ഏതുവിധം പെരുമാറണമെന്ന് നിർദേശം നല്‍കിയുമാണ് ഹമാസ് ബന്ദിമോചനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചാരണത്തിനുപയോഗിക്കുന്നതെന്നും ഇസ്രേയേലും ബന്ദികളുടെ കുടുംബാംഗങ്ങളും ആരോപിക്കുന്നു.