പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് നടപടി.
തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് നടപടി. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമിലെ ജനലില്‍ കെട്ടി തൂങ്ങിയ നിലയില്‍ ഇന്ദുജ (25)യെ കണ്ടെത്തിയത്. ഉച്ചയ്ക്ക് അഭിജിത് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
മൂന്ന് മാസം മുമ്പാണ് ഇന്ദുജയും അഭിജിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ദുജയെ അഭിജിത് വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്ന് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ഭര്‍തൃഗൃഹത്തില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. മകളെ കാണാന്‍ ഭര്‍തൃഗൃഹത്തില്‍ ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നും പിതാവ് ആരോപിച്ചു.