ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയ 120 റൺസ് കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്സിന് നെടുന്തൂണായത്.
ഐപിഎല്ലിലെ 26ാം മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ ആറ് വിക്കറ്റിന് തകർത്ത് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്. ഗുജറാത്ത് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ നിക്കൊളാസ് പൂരൻ്റെ ടീം മറികടന്നു. 34 പന്തിൽ നിന്ന് 61 റൺസെടുത്ത പൂരനും, 31 പന്തിൽ നിന്ന് 58 റൺസ് വാരിയ എയ്ഡൻ മാർക്രമും ചേർന്നാണ് ലഖ്നൌവിന് അനായാസ ജയം സമ്മാനിച്ചത്. റിഷഭ് പന്ത് (21), ആയുഷ് ബദോനി (28) എന്നിവരും മികച്ച പിന്തുണയേകി.
ഐപിഎല്ലിലെ 26ാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് മുന്നിൽ 181 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി കരുത്തരായ ഗുജറാത്ത് ടൈറ്റൻസ്. ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയ 120 റൺസ് കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്സിന് നെടുന്തൂണായത്. ഇരുവരും അർധസെഞ്ച്വറി നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്.
13ാം ഓവറിലെ ആദ്യ പന്തിൽ തകർപ്പൻ ഫോമിലുള്ള ഗില്ലിനെ മാർക്രമിൻ്റെ കൈകളിലെത്തിച്ച് ആവേശ് ഖാനാണ് ലഖ്‌നൗവിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ സുദർശനെ (56) നിക്കൊളാസ് പൂരൻ്റെ കൈകളിലെത്തിച്ച് രവി ബിഷ്ണോയി ടീമിനെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ ജോസ് ബട്‌ലർ (16), ഷെർഫെയ്ൻ റുഥർ ഫോർഡ് (22) എന്നിവർക്കൊഴികെ മറ്റാർക്കും സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. അവിശ്വസനീയമായ തിരിച്ചുവരവാണ് ലഖ്‌നൗ ബൌളർമാർ ഡെത്ത് ഓവറുകളിൽ നടത്തിയത്. ലഖ്‌നൗവിനായി ഷർദുൽ താക്കൂറും രവി ബിഷ്ണോയിയും രണ്ടു വീതം വിക്കറ്റെടുത്തു.
ALSO READ: 128 വർഷങ്ങൾക്ക് ശേഷം ഒളിംപിക്സിലേക്ക് ക്രിക്കറ്റിൻ്റെ മാസ്സ് റീ എൻട്രി; ചരിത്രം ഇങ്ങനെ!