fbwpx
ഡോക്കിങ് ദൗത്യം വീണ്ടും മാറ്റിവെച്ച് ISRO; തീരുമാനം ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Jan, 2025 11:21 PM

ഡോക്കിങ് നടക്കുന്ന ദിവസവും സമയവും പിന്നീട് അറിയിക്കും

NATIONAL


ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ച് ഐഎസ്ആർഒ. ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡോക്കിങ് നടക്കുന്ന ദിവസവും സമയവും പിന്നീട് അറിയിക്കും.

ഡോക്കിങ് വഴി കൂട്ടിയോജിപ്പിക്കേണ്ട ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിൻ്റെ വേഗത കൂടിയിരുന്നു. ഇതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. ഡോക്ക് ചെയ്യാൻ ശ്രമിച്ച ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ചൊവ്വാഴ്ച നടക്കേണ്ട ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.


ALSO READ: ബഹിരാകാശത്ത് വിജയക്കുതിപ്പിൽ ഇന്ത്യ; ബഹിരാകാശ മാലിന്യം നീക്കാനുള്ള യന്ത്രക്കൈ പരീക്ഷണവും, വിത്ത് മുളപ്പിക്കലും വിജയകരം


ഡോക്കിങ് വ്യാഴാഴ്ച രാവിലെ എട്ടിനും 8.45-നുമിടയില്‍ നടക്കുമെന്നായിരുന്നു ഇസ്രോ നേരത്തെ അറിയിച്ചിരുന്നത്. ഇസ്രോയുടെ ബെംഗളൂരു പീനിയയിലെ ഇസ്ട്രാക്കിൽ നിന്നാണ് ശാസ്ത്രജ്ഞര്‍ പേടകങ്ങളെ നിയന്ത്രിക്കുന്നത്. PSLV- സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഡിസംബർ 30നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 20 കിലോമീറ്ററോളം ആകും. പിന്നീട് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.


അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.



KERALA
രാഹുൽ ഈശ്വർ പൂജാരി ആയിരുന്നെങ്കിൽ ഡ്രസ് കോഡ് കൊണ്ടുവന്നേനെയെന്ന് ഹണി റോസ്; നടി വസ്ത്രധാരണത്തിൽ മാന്യത പാലിക്കണമെന്ന് മറുപടി
Also Read
user
Share This

Popular

KERALA
NATIONAL
'അടി കൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി'; ബോബി ചെമ്മണ്ണൂരിനെതിരെ ജി. സുധാകരന്‍