താനൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വീണ്ടും എസ്‌ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയേയും വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മലപ്പുറം വർഗീയതയുടെ ചിഹ്നമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമാണ് ഇതിന് പിന്നിലെന്നും എ. വിജയരാഘവൻ പറഞ്ഞു. മുസ്ലിം ലീഗ് ഇതിന് ഒളിഞ്ഞുനിന്ന് പിന്തുണ നൽകുന്നുണ്ടെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
താനൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടക്കുന്ന സമ്മേളനത്തിൽ 370 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. നേരത്തെ രാഹുൽ ഗാന്ധി എം.പി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലീം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന എ. വിജയരാഘവൻ്റെ പരാമർശം ഏറെ വിവാദമായിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ALSO READ: "രാഹുൽ ഗാന്ധി ജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെ"; വീണ്ടും വിവാദ പരാമർശവുമായി എ. വിജയരാഘവൻ