നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 26ന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജം
റഷ്യ - യുക്രെയ്ൻ യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥ, റഷ്യൻ ആക്രമണത്തിനെതിരായ പ്രതിരോധത്തിൽ യുക്രെയ‌്നുള്ള യുഎസ് പിന്തുണ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. വൈസ് പ്രസിഡൻ്റ് കമല ഹാരിസും സെലൻസ്കിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.