ടെസ്റ്റ് ക്രിക്കറ്റിൽ റൺവേട്ടയിൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഇപ്പോഴും ടോപ് സ്കോറർ
ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഇപ്പോഴും ടോപ് സ്കോറർ. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ്റെ പേരിലുണ്ടായിരുന്ന മറ്റൊരു ടോപ് സ്കോറിങ് റെക്കോർഡ് തകർത്തിരിക്കുകയാണ് ഇംഗ്ലണ്ടിൻ്റെ മധ്യനിര ബാറ്ററായ ജോ റൂട്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ നാലാമിന്നിങ്സിലെ റൺവേട്ടയിൽ സച്ചിനെ മറികടന്ന് ജോ റൂട്ട് മുന്നിലെത്തിയിരിക്കുകയാണ്. നാലാമിന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ്റെ റെക്കോർഡ് (1625 റൺസ്) ഇപ്പോൾ പഴങ്കഥയായിരിക്കുകയാണ്. 1630 റൺസുമായി ഇംഗ്ലീഷ് താരമാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലെ നാലാമിന്നിങ്സിലെ ടോപ് സ്കോറർമാർ
1. ജോ റൂട്ട് (ഇംഗ്ലണ്ട്)- 1630
2. സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) - 1625
3. അലിസ്റ്റർ കുക്ക് (ഇംഗ്ലണ്ട്)- 1621
4. ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക) - 1611
5. ശിവ്നാരായൺ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്) - 1580
6. രാഹുൽ ദ്രാവിഡ് (ഇന്ത്യ) - 1575
ALSO READ: വീണ്ടുമൊരു 10 വിക്കറ്റ് നേട്ടം; കുംബ്ലെയ്‌ക്കൊപ്പം ചരിത്രത്തിലിടം നേടിയ പിന്മുറക്കാർ ആരെല്ലാം?