മോഹൻലാൽ പ്രസിഡൻ്റാകണം എന്ന് ഇങ്ങോട്ട് പറഞ്ഞതല്ല. അമ്മ പ്രസിഡൻ്റ് സ്ഥാനം ശരശയ്യ അല്ല, പൂമെത്ത ആണ്.
അമ്മ ഭരണസമിതി പിരിച്ചുവിട്ടതും രാജിവച്ചതും ധാർമികത ഉയർത്തിപ്പിടിച്ചെന്ന് നടൻ ജോയ് മാത്യു. സംഘടനാ തലപ്പത്തേക്ക് സ്ത്രീകൾ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ നല്ല കാര്യം. 'അമ്മ' യിലെ ചില അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾ തലപ്പത്തുള്ള ആളാണെന്നും ജോയ് മാത്യു പറഞ്ഞു.
'ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര കൊല്ലം പൂഴ്ത്തി വെച്ച സാംസ്കാരിക മന്ത്രിയാണ് ഏറ്റവും വലിയ കുറ്റക്കാരൻ. യഥാർഥത്തിൽ ഹേമ കമ്മിറ്റി നിർദേശങ്ങൾ പ്രാവർത്തികമാക്കുകയാണ് വേണ്ടത്. സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണമെന്നത് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ല. വ്യക്തിപരമായി താൻ കോൺക്ലേവിന് എതിരാണ്. കോൺക്ലേവിൽ നിന്നും മുകേഷ് വിട്ടുനിൽക്കണമെന്നാണ് തൻ്റെ അഭിപ്രായം,' ജോയ് മാത്യു പറഞ്ഞു.
'അമ്മ' യിലെ ചില അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിൽ ഒരാൾ തലപ്പത്തുള്ള ആളാണ്. ജനറൽ സെക്രട്ടറിക്ക് എതിരെ ആരോപണം വരുമ്പോൾ അതിൽ ധാർമികതയുടെ വിഷയം ഉണ്ട്. മോഹൻലാൽ പ്രസിഡൻ്റാകണം എന്ന് ഇങ്ങോട്ട് പറഞ്ഞതല്ല. അമ്മ പ്രസിഡൻ്റ് സ്ഥാനം ശരശയ്യ അല്ല, പൂമെത്ത ആണ്. മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി തന്നെയാണ് മറ്റ് ഭാരവാഹികൾ സംസാരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.
READ MORE: സ്ത്രീപോരാട്ടത്തില്‍ തകര്‍ന്നുവീണ AMMA-യുടെ ആണധികാരവാഴ്ച; മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം