fbwpx
കെ. രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇഡി
logo

ന്യൂസ് ഡെസ്ക്

Posted : 08 Apr, 2025 07:01 AM

കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു

KERALA


കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫീസിൽ പത്ത് മണിയോടെ ഹാജരാകാനാണ് എംപിക്ക് നിർദേശം ലഭിച്ചിട്ടുള്ളത്.ഇഡിക്ക് മുന്നിൽ ഹാജരകാണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ എംപിക്ക് നിരവധി തവണ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, ഇ.ഡിയടെ സമൻസ് നോട്ടീസ് കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ആണെന്ന് അറിയിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ എംപി നേരത്തെ പ്രതികരിച്ചിരുന്നു. ഏത് കേസാണെന്ന് അറിയില്ല. പാർമെൻ്റ് കഴിയും വരെ ഹാജരാക്കാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നു എന്നും കെ. രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.



കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു. സിപിഐഎം നേതാക്കളുടെ അക്കൗണ്ടിലേയ്ക്ക് പണം പോയതിൻ്റെ ഉറവിടം കണ്ടെത്താനാണ് രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യുന്നത് വിളിപ്പിച്ചതെന്നാണ് സൂചന.
2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്.


ALSO READ: കുട്ടികളാണെന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന് ഷഹബാസിൻ്റെ കുടുംബം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്


2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്.ആരോപണങ്ങൾ‍ ഉയർന്നതിനു പിന്നാലെ സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പിരിച്ചുവിട്ടിരുന്നു. സി​പിഐ​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​ആ​ക്കിയായിരുന്നു ആദ്യ കേസ്. 300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​ നി​ഗ​മ​നം. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അ​ന്വേ​ഷ​ണ​ത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാനാണ് ഇ.ഡിയുടെ തീരുമാനം.

Also Read
user
Share This

Popular

KERALA
NATIONAL
EXCLUSIVE | യുവാക്കളെ നായ്ക്കളെ പോലെ നടത്തിക്കുന്നു; കാസർഗോഡ് ലീ ഗ്രാൻഡ് ബ്രാഞ്ചിലും തൊഴിൽ പീഡനം