രഞ്ജിത്ത് രാജിവെച്ചില്ലെങ്കിൽ പ്രക്ഷേഭവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു
കേരള ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഫേസ്ബുക് പോസ്റ്റുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്. എന്നാൽ മലയാളിക്ക് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് രാജിവെച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:
1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി ശശിയും പികെ ശശിയും അരങ്ങു വാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സിപിഎമ്മിന് സന്തോഷം കാണും.
പക്ഷെ കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്....
ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.
ALSO READ: ഹേമാ കമ്മറ്റി റിപ്പോർട്ട്: എന്തിനാണ് സർക്കാർ പൂഴ്ത്തി വച്ചത്, ആരെയാണ് സർക്കാർ സംരക്ഷിക്കുന്നത്: രമേശ് ചെന്നിത്തല
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും. -കെ സുധാകരൻ.