കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയനിൽ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുത്തേക്കും
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയനിൽ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുത്തേക്കും.
നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകിയത്. തലശേരി സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. നവീൻ ബാബുവിൻ്റെ കുടുംബവും ഹർജിയിൽ കക്ഷി ചേരും. കുടുംബത്തിൻ്റെ വാദം കേട്ട ശേഷം കോടതി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. വിധി വരും വരെ അറസ്റ്റ് തടയണമെന്ന് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെടും. അതിനിടെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും. കളക്ടറുടെ രാജി ആവശ്യപ്പെട്ട് കളക്റ്ററേറ്റിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും. പ്രശാന്തൻ്റെ രാജി ആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തും.
ALSO READ: "പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പം"; വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി