ഗുജറാത്തിന് പുറമെ മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം പ്രഖ്യാപിച്ചത്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ സഹായത്തിൽ കേരളത്തെ വീണ്ടും തഴഞ്ഞു. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് സഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിന്
600 കോടി, മണിപ്പൂരിന് 50 കോടി, ത്രിപുരയ്ക്ക് 25 കോടി രൂപയാണ് എന്നിങ്ങനെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ : സ്വര്‍ണക്കടത്ത് പരാമര്‍ശം മലപ്പുറത്തെ അപമാനിക്കുന്നത്; തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം: പി.എം.എ സലാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാത്രിയോടെയാണ് ധനസഹായങ്ങള്‍ പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. കേരളം, ആസം, ബിഹാര്‍ അടക്കമുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നെങ്കിലും ഈ സംസ്ഥാനങ്ങള്‍ക്കൊന്നും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.