fbwpx
ഛേത്രിപ്പട സെമിയിൽ; മുംബൈ സിറ്റിയെ ഗോൾമഴയിൽ മുക്കി, സെമിയിൽ എതിരാളികൾ ഗോവ
logo

ന്യൂസ് ഡെസ്ക്

Posted : 29 Mar, 2025 10:46 PM

ഒമ്പതാം മിനിറ്റിൽ സുരേഷ് സിങ്ങാണ് ജേതാക്കളുടെ ആദ്യ ഗോൾ നേടിയത്.

FOOTBALL


പ്ലേ ഓഫ് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഗോൾമഴയിൽ മുക്കി ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബെംഗളൂരു മുംബൈയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു.



ഒമ്പതാം മിനിറ്റിൽ സുരേഷ് സിങ്ങാണ് ജേതാക്കളുടെ ആദ്യ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ എഡ്ഗർ മെൻഡസ് പെനാൽറ്റിയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. റയാൻ വില്യംസ് 62-ാം മിനിറ്റിലും സുനിൽ ഛേത്രി 76-ാം മിനിറ്റിലും 83-ാം പെരേര ഡയസും ഗോൾ നേടി.



സെമിയിൽ എഫ്‌സി ഗോവയെയാകും ബെംഗളൂരു നേരിടുക. ഏപ്രിൽ 2, 6 തീയതികളിൽ നടക്കുന്ന ഫസ്റ്റ് ലെഗ്, സെക്കൻഡ് ലെഗ് സെമി ഫൈനൽ പോരാട്ടങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടും.


ALSO READ: അര്‍ജൻ്റീനയോട് തോറ്റതിൽ പ്രതികാര നടപടി; കോച്ച് ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍


ഏപ്രിൽ ആറിനാണ് ഈ സെമിഫൈനൽ. നാളെ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഈ മത്സരത്തിലെ ജേതാക്കൾ ഏപ്രിൽ 3, 7 തീയതികളിൽ നടക്കുന്ന ഫസ്റ്റ് ലെഗ്, സെക്കൻഡ് ലെഗ് പോരാട്ടങ്ങളിൽ ഏറ്റുമുട്ടും.

NATIONAL
12 ലക്ഷം വരെ നികുതിയില്ല, വാഹനവില 4% വരെ വർധിക്കും; പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാകും
Also Read
user
Share This

Popular

KERALA
KERALA
ഇഎഫ്എൽ നിയമം പാസാക്കിയിട്ട് 25 വർഷം; ജനങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 20,000 ഹെക്ടറോളം ഭൂമി: ഭൂമി നഷ്ടമായവരെ സർക്കാർ പരി​ഗണിക്കുന്നില്ലെന്ന് ആക്ഷേപം