വെടിക്കെട്ടിന് ആർഡിഒ അനുമതി നിഷേധിച്ചതിനെ തുടർന്ന് വല്ലങ്ങി ദേശം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
നെന്മാറ - വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. വെടിക്കെട്ടിന് ആർഡിഒ അനുമതി നിഷേധിച്ചതിനെ തുടർന്ന് വല്ലങ്ങി ദേശം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെസോ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആർഡിഒ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
ALSO READ: ആലത്തൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവ്; ഡ്രില്ലർ തട്ടി യുവതിയുടെ നാവിനടിയിൽ തുള വീണു
നെന്മാറ ദേശത്തിന് പെസോയുടെ അനുമതി ലഭിച്ചിരുന്നു. വല്ലങ്ങി ദേശത്തിന് കൂടി അനുമതി ലഭിച്ചതോടെ ഉത്സവ പ്രേമികൾ ആവേശത്തിലാണ്.