ആദ്യമായി പാണക്കാട്ടെത്തിയ പ്രിയങ്ക ഒരു മണിക്കൂറോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്ട് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി എം.പി. പാണക്കാട്ട് ആദ്യമായെത്തുന്ന പ്രിയങ്ക ഗാന്ധി, ഒരു മണിക്കൂറോളം നേതാക്കള്‍ക്കൊപ്പം ചെലവഴിച്ച്, ഈദ് ആശംസകളും നേർന്നാണ് മടങ്ങിയത്.
ALSO READ: ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ; സൗദിയിൽ മാസപ്പിറവി ദൃശ്യമായി
മൂന്ന് ദിവസമായി വയനാട് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയുടെ പാണക്കാട്ടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നു. സാദിഖലി തങ്ങൾ, മുനവ്വറലി തങ്ങൾ ഉൾപ്പെടെയുള്ള പാണക്കാട് കുടുംബാംഗങ്ങളും പി.കെ. കുഞ്ഞാലികുട്ടി, പി.എം.എ സലാം അടക്കം ലീഗ് നേതാക്കളും ചേർന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. ആദ്യമായി പാണക്കാട്ടെത്തിയ പ്രിയങ്ക ഒരു മണിക്കൂറോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഈദ് ആശംസകളും നേർന്നാണ് മടങ്ങിയത്.
ALSO READ: മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!
പ്രിയങ്കയുടേത് സൗഹൃദ സന്ദർശനമായിരുന്നെങ്കിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള രാഷ്രീയ അന്തരീക്ഷവും കൂടിക്കാഴ്ചയില്‍ ചർച്ചയായെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡൻ്റ് വി.എ.സ് ജോയ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രിയങ്ക ഗാന്ധിക്കൊപ്പം പാണക്കാട് എത്തിയിരുന്നു.