ആലപ്പുഴ അരുക്കുറ്റി സ്വദേശി പ്രഭജിത്, അരൂർ സ്വദേശികളായ യദുകൃഷ്ണൻ, അജയ് ബാബു, ഇടക്കൊച്ചി സ്വദേശി മേരി സെലിൻ ഫെർണാണ്ടസ് എന്നിവരാണ് അറസ്റ്റിലായത്
ആലപ്പുഴയിൽ സമൂഹമാധ്യമത്തിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് ഹായ് സന്ദേശം അയച്ച യുവാവിന് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ആലപ്പുഴ അരുക്കുറ്റി സ്വദേശി പ്രഭജിത്, അരൂർ സ്വദേശികളായ യദുകൃഷ്ണൻ, അജയ് ബാബു, ഇടക്കൊച്ചി സ്വദേശി മേരി സെലിൻ ഫെർണാണ്ടസ് എന്നിവരാണ് അറസ്റ്റിലായത്. അരൂക്കുറ്റി സ്വദേശി ജിബിൻ ആണ് ക്രൂര മർദനത്തിനിരയായത്.
ALSO READ: കോഴിക്കോട് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയ്‌ക്കെത്തിയ ബിരുദ വിദ്യാർഥി പിടിയിൽ
മാർച്ച് 21നാണ് സമൂഹമാധ്യമത്തിൽ യുവതിക്ക് ഹലോ എന്ന് സന്ദേശം അയച്ച യുവാവിന് ക്രൂര മർദ്ദനമേറ്റത്. ക്രൂര മർദ്ദനത്തിൽ ജിബിൻ്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത് എന്ന ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതിനാണ് ജിബിന് മർദനമേറ്റത്.
ജോലി കഴിഞ്ഞ് മടങ്ങും വഴി അരൂക്കുറ്റി പാലത്തിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്നു ജിബിൻ. സ്ഥിരം ആക്രമ കേസുകളിൽ പ്രതിയായ പ്രഭിജിത്തും കൂട്ടാളി സിന്തലും കാറിൽ വരുന്ന വഴി ജിബിനെ കണ്ടു. കണ്ട ഉടൻ കാർ നിർത്തി ബിജിനെ മർദിച്ച പ്രഭിജിത്ത്, പിന്നാലെ ഇയാഴെ ബലമായി ബൈക്കിൽ കയറ്റികൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നു.