മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി അധികാരം ഏറ്റെടുത്തിന് തൊട്ടു പിന്നാലെ സ്ഥലം മാറിപോയി.
കോഴിക്കോട് കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിമാരുടെ ഇടക്കിടെയുള്ള സ്ഥലംമാറ്റം ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടര മാസം മാത്രം ബാക്കിനില്‍ക്കെ സെക്രട്ടറിയുടെ അഭാവം പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും ഭരണകക്ഷി അംഗങ്ങള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി അധികാരം ഏറ്റെടുത്തിന് തൊട്ടു പിന്നാലെ സ്ഥലം മാറിപോയി. പിന്നീടങ്ങോട്ട് ഇന്നു വരെ സെക്രട്ടറിയില്ലാതെ ആ കസേര ഒഴിഞ്ഞു കിടക്കുകയാണ്. യുഡിഎഫ് ഭരണസമിതി നിലവില്‍ വന്ന് നാലു വര്‍ഷം പിന്നിടുമ്പോള്‍ പഞ്ചായത്തില്‍ വന്നു പോയത് ഒന്‍പത് സെക്രട്ടറിമാര്‍.
ALSO READ: ഐ.സി. ബാലകൃഷ്ണന്‍ ഉടന്‍ കേരളത്തിലേക്കില്ല; ജാമ്യം കിട്ടുന്നതുവരെ കര്‍ണാടകയില്‍ തുടരാന്‍ തീരുമാനം
ഇങ്ങനെ പോയാല്‍ പഞ്ചായത്ത് ഓഫീസ് അടച്ചിടേണ്ട ഗതികേടിലാണ് ഭരണ സമിതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. സുനിത പറയുന്നു. നിലവില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കാണ് താത്കാലിക ചുമതല. സ്ഥിരമായി സെക്രട്ടറി ഇല്ലാത്തത് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രാദേശിക സിപിഎം നേതൃത്വം ഇടപെട്ട് ജനങ്ങള്‍ക്ക് അര്‍ഹമായ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ സ്ഥലം മാറ്റുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.