ബസിൻ്റെ എഞ്ചിൻ്റെ ഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല
കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന വേണാട് ബസിനാണ് തീപിടിച്ചത്. എഞ്ചിൻ്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ALSO READ: കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേർ അറസ്റ്റിൽ
പുനലൂർ നെല്ലിപള്ളിയിൽവെച്ചാണ് ബസിന് തീപിച്ചത്. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിനു പിന്നാലെ ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബസിൻ്റെ എഞ്ചിൻ്റെ ഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല.
ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ് ശക്തം