fbwpx
'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍ അങ്ങനെ'; അന്‍വറിനോട് ജലീല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Oct, 2024 12:54 PM

ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെ.ടി ജലീൽ

KERALA


പി.വി അന്‍വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.ടി ജലീല്‍. ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞത്. ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നാണ് ജലീലിന്റെ മറുപടി. 

അൻവറിൻ്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ ജലീലിനെ കുറിച്ചുള്ള പരാമര്‍ശം വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. 'മിസ്റ്റര്‍ പി.വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല' എന്ന് പറഞ്ഞാണ് ജലീലിൻ്റെ പോസ്റ്റ് തുടങ്ങുന്നത്.


Also Read: അഭിമുഖം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുന്നു, പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് മാപ്പ് പറയണം: പി.വി. അന്‍വര്‍


ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണ്. വമ്പന്‍മാരായ നാല് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയിട്ടില്ല. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്‌പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല.

സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ അന്‍വറിനേക്കാള്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ... എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തതു കൊണ്ടാകാം ജലീല്‍ നേരത്തേ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അദ്ദേഹം മറ്റാരുടേയൊക്കെയോ കാലിലാണ് നില്‍ക്കുന്നതെന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം. താന്‍ സ്വന്തം കാല്‍ ജനങ്ങളുടെ കാലില്‍ കയറ്റിവെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിനും ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിനും കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

WORLD
താലിബാനുമായി ഔദ്യോഗിക ചർച്ച നടത്തി ഇന്ത്യ; നയതന്ത്ര കൂടിക്കാഴ്ച പാകിസ്ഥാന്‍റെ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ
Also Read
user
Share This

Popular

KERALA
KERALA
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ