fbwpx
"2021ല്‍ ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കൊണ്ട്, ഇത്തവണ ആ വോട്ടുകള്‍ യുഡിഎഫിന് നിഷേധ വോട്ടുകളാകും"; വിവാദ പ്രസ്താവനയുമായി പി. സരിൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Oct, 2024 03:56 PM

അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി.പി. പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിൻ്റെ പ്രതികരണം

KERALA BYPOLL


പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ വിവാദ പ്രസ്താവനയുമായി ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ. പാലക്കാട് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ജയിച്ചത് ഇടതു വോട്ടുകൾ ലഭിച്ചാണെന്നായിരുന്നു സരിൻ്റെ പ്രസ്താവന. ഇത്തവണ ആ വോട്ടുകൾ യുഎഡിഎഫിന് നിഷേധ വോട്ടുകളാകുമെന്നും പി. സരിൻ പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പിൽ ഷാഫിയെ വിജയിപ്പിച്ചത് ഇടതു വോട്ടുകളാണെന്ന ആരോപണമാണ് ഇപ്പോൾ സരിൻ ഉയർത്തിയിരിക്കുന്നത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി.പി. പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിൻ്റെ പ്രതികരണം. ഇടതുപക്ഷത്തേയും ഷാഫി വഞ്ചിക്കുകയായിരുന്നു എന്നും സരിൻ ആരോപിച്ചു.

ALSO READ: തൻ്റേത് ഇടത് ആശയങ്ങളാണെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെട്ടതിൻ്റെ തെളിവാണ് റോഡ് ഷോയിലെ ജനപങ്കാളിത്തം: പ്രചരണം ശക്തമാക്കി പി. സരിൻ

അതേസമയം, പാലക്കാട് പ്രചരണം കടുപ്പിച്ചിരിക്കുകയാണ് സരിൻ. താൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടത് ആശയങ്ങളാണെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെട്ടതിൻ്റെ തെളിവായിരുന്നു ഇന്നലത്തെ റോഡ് ഷോയിലെ ജനപങ്കാളിത്തമെന്ന് സരിൻ പറഞ്ഞിരുന്നു. അവധി ദിനമായ ഇന്ന് കൂടുതൽ സമയം പ്രചരണത്തിനായി ഇറങ്ങുമെന്നും സരിൻ പറഞ്ഞു. റോഡ് ഷോയിലെ ഊർജവുമായി അവധി ദിനമായ ഇന്നും പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം കൂടുതൽ സജീവമാക്കും. പ്രധാന വ്യക്തികളെ നേരിൽ കണ്ടും ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ചും വോട്ട് ഉറപ്പാക്കാനാണ് സരിൻ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത്.

Also Read
user
Share This

Popular

NATIONAL
KERALA
ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍