fbwpx
നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റി; സ്പീക്കര്‍ക്ക് കത്തു നല്‍കി പ്രതിപക്ഷ നേതാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Oct, 2024 05:00 PM

എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് തുടങ്ങി മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട വിഷയങ്ങളില്‍ ആണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്

KERALA


നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്കാണ് പ്രതിപക്ഷാംഗങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നല്‍കിയത്.

ALSO READ: പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് പിണറായിയുടെ അറിവോടെ, എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടു: വി.ഡി. സതീശന്‍

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് തുടങ്ങി മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട വിഷയങ്ങളില്‍ ആണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്‍കിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിങ്ങുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയത്.

ALSO READ: അപകടം മനസ്സിലായപ്പോൾ മുഖ്യമന്ത്രി വീണിടത്തു കിടന്നു ഉരുളുന്നു, മുഖ്യമന്ത്രിക്ക് അഭിമുഖം നടത്താൻ എന്തിനാണ് പി ആർ ഏജൻസി: വി.ഡി സതീശൻ

നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിംഗുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി ഇവ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.


KERALA
EXCLUSIVE | വയനാട് അർബൻ ബാങ്ക് നിയമന വിവാദം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നൽകിയ ശുപാർശ കത്ത് പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
"ആരേയും പേടിയില്ല, നിയമവ്യവസ്ഥയിൽ വിശ്വാസം"; പ്രതികരണവുമായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ