fbwpx
ആദ്യം കിരിബാത്തി ഒടുവിൽ ബേക്കര്‍ ദ്വീപ്; പുതുവർഷപ്പിറവിയിലെ വൈവിധ്യത
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Dec, 2024 09:45 AM

പുതുവർഷം ആഘോഷിക്കുന്ന ആദ്യത്തെയും അവസാനത്തെയും രാജ്യങ്ങളേതൊക്കെയെന്ന് നോക്കിവരാം

WORLD


നാളെ വീണ്ടും കാണാം എന്നതിന് പകരം ഇനി അടുത്ത വർഷം കാണാം എന്ന ക്ലീഷേ തമാശയുടെ ദിനമാണ് ഡിസംബർ 31. ഇന്ത്യയിലെത്തും മുൻപേ തന്നെ ലോകത്തെ പലഭാഗങ്ങളിലും പുതുവർഷം പിറന്നിട്ടുണ്ടാവും. സമയ വ്യത്യാസം മൂലം 26 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ലോകത്തെ പുതുവത്സരാഘോഷങ്ങൾ. പുതുവർഷം ആഘോഷിക്കുന്ന ആദ്യത്തെയും അവസാനത്തെയും രാജ്യങ്ങളേതൊക്കെയെന്ന് നോക്കിവരാം.

വിവിധ രാജ്യങ്ങളിലെ സമയമേഖലകൾ വളരെ വ്യത്യസ്തമാണ്. അതിനാൽ ഓരോയിടത്തും വ്യത്യസ്ത സമയങ്ങളിലായിരിക്കും പുതുവത്സര ആഘോഷങ്ങൾ. അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയന്‍ രാജ്യമായ കിരിബാത്തിയിലാണ് ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തുന്നത്.


ALSO READ: 2024 - സംഘർഷങ്ങളുടെയും പലായനങ്ങളുടെയും വർഷം


കിരിബാത്തിയില്‍ പുതുവര്‍ഷത്തിൻ്റെ മണി മുഴങ്ങുമ്പോള്‍ ഇന്ത്യയിൽ സമയം വൈകിട്ട് മൂന്നരയായിരിക്കും. ന്യൂ ഇയര്‍ ദ്വീപ് എന്നതിന് പകരം ക്രിസ്മസ് ദ്വീപ് എന്നാണ് കിരിബാത്തിയുടെ മറ്റൊരു പേര് എന്നതും കൗതുകകരമാണ്. പരമ്പരാഗത നൃത്തം, വിരുന്ന്, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെ ഇവിടെ ആളുകൾ പുതുവർഷം ആഘോഷിക്കുന്നത്. കിരിബാത്തിയുടെ കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുന്നത്. കിരിബാത്തിയിൽ നിന്ന് 750 കിലോമീറ്ററോളം സഞ്ചരിച്ച് സമോവയിലെത്തിയാൽ ഭൂതകാലത്തിലേക്ക് ടൈം ട്രാവൽ ചെയ്ത് വീണ്ടും ഒന്നുകൂടി ന്യൂ ഇയർ ആഘോഷിക്കാം.

കിരിബാത്തിക്ക് പിന്നാലെ ന്യൂസിലന്‍ഡിൻ്റെ ഭാഗമായ ചാറ്റം ദ്വീപിലും പുതുവർഷമെത്തും. അടുത്തഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങൾ പുതുവര്‍ഷത്തിൽ പ്രവേശിക്കും. ഇതോടെ ലോകം ആഘോഷങ്ങളിലേക്ക് പ്രവേശിക്കും. ന്യൂസിലൻഡിലെ വെല്ലിങ്ടനിലെയും ഓക്‌ലൻഡിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്.

ന്യൂസിലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, കാന്‍ബറ എന്നിവിടങ്ങളില്‍ ഇന്ത്യൻ സമയം ആറരയാകുമ്പോഴേക്കും പുതുവർഷമാകും. ശേഷം ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഏഷ്യൻ രാജ്യങ്ങളും 2025-നെ സ്വീകരിക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ജനുവരി ഒന്നിന് വൈകിട്ട് അഞ്ചരയ്ക്കാകും ഇവിടെ പുതുവർഷം പിറക്കുക.


ALSO READ:  ലോകനേതാക്കളുടെ വാഴ്ചയും വീഴ്ചയും കണ്ട 2024


അന്താരാഷ്ട്ര ദിനാങ്കരേഖ കരയിലൂടെ കടന്നുപോയാല്‍, ഒരേ രാജ്യത്തുതന്നെ വ്യത്യസ്ത തിയതികൾ ഉണ്ടാകുകയും അത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് ഈ രേഖാംശരേഖ സമുദ്രത്തിലൂടെ മാത്രം കടന്നുപോകുന്നത്. ഇത്തരത്തിൽ രേഖാംശ രേഖയിലുണ്ടായ ചെറിയൊരു വളഞ്ഞവഴിയാണ് കിരിബാത്തിയിലേക്ക് ആദ്യം പുതുവർഷമെത്തിക്കുന്നത്.

അന്താരാഷ്ട്ര ദിനാങ്കരേഖയിലെത്തുന്ന പുതുവര്‍ഷം അവിടെ നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഭൂമി ചുറ്റിവന്ന് യാത്ര തുടങ്ങിയ അതേ സ്ഥലത്തുതന്നെയെത്തും. ചുരുക്കി പറഞ്ഞാൽ ലോകത്തെ എല്ലാ സമയമേഖലകളിലും പുതുവർഷമെത്താൻ 26 മണിക്കൂറെടുക്കും. ആഘോഷങ്ങളുടെ ആഗോളയാത്രയിലെ ഈ വൈവിധ്യത തന്നെയാണ് പുതുവർഷത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയും.

NATIONAL
PUBG കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല; ബിഹാറിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Also Read
user
Share This

Popular

KERALA
KERALA
ലഭിച്ച പണം ദിവ്യഉണ്ണിക്കും,സുഹൃത്ത് പൂർണ്ണിമയ്ക്കും,സിജോയ് വർഗ്ഗീസിനും വീതിച്ച് നൽകി; നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകേസിൽ നിഗോഷിൻ്റെ മൊഴി