ഈ സംവിധായകൻ്റെ പേര് മാധ്യമങ്ങളോട് വെളിപ്പെടുത്തിയില്ലെങ്കിലും, നിലവിൽ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന കേരള സർക്കാർ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് മുൻപാകെ സംവിധായകൻ്റെ പേര് വെളിപ്പെടുത്തുമെന്ന് സൗമ്യ പറഞ്ഞു
ഒരു തമിഴ് സംവിധായകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി മലയാള നടി സൗമ്യ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടുക്കുന്ന സംഭവങ്ങളെ കുറിച്ച് മുൻകാല നടി ഓർത്തെടുത്തത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു വർഷത്തോളം പീഡനം തുടർന്നുവെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
ഈ സംവിധായകൻ്റെ പേര് മാധ്യമങ്ങളോട് വെളിപ്പെടുത്തിയില്ലെങ്കിലും, നിലവിൽ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന കേരള സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ സംവിധായകൻ്റെ പേര് വെളിപ്പെടുത്തുമെന്ന് സൗമ്യ പറഞ്ഞു. സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നേരിട്ട കൂടുതൽ സ്ത്രീകൾ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.
ഈ മനുഷ്യൻ എന്നെ മകൾ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഭാര്യ അടുത്തില്ലാത്ത ദിവസമൊരിക്കൽ അയാൾ എന്നെ ചുംബിച്ചു. ഞാൻ പൂർണ്ണമായും മരവിച്ചു പോയി. എൻ്റെ സുഹൃത്തുക്കളോട് പറയാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഞാൻ എന്തോ തെറ്റ് ചെയ്തുവെന്നും, ഈ മനുഷ്യനോട് നല്ല രീതിയിൽ പെരുമാറാൻ ഞാൻ ബാധ്യസ്ഥനാണെന്നും കരുതി ഞാൻ ലജ്ജിച്ചു,” സൗമ്യ എൻഡിടിവിയോട് പറഞ്ഞു.
കോളേജിൽ ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന കാലമാണത്. അന്ന് എനിക്ക് 18 വയസ് മാത്രമെ പ്രായമുള്ളൂ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു എൻ്റേത്. മാതാപിതാക്കൾ ബിസിനസുകാരായിരുന്നു. കോളേജ് നാടക പശ്ചാത്തലത്തിൽ നിന്നാണ് സിനിമയിലേക്ക് ആദ്യം വിളിയെത്തുന്നത്. നടി രേവതി എൻ്റെ വീടിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. അവരിലൂടെയാണ് സിനിമയെന്ന മായാലോകത്തേക്കുള്ള എൻ്റെ രംഗപ്രവേശനം ഉണ്ടായത്.
ഒരു ദമ്പതികളുടെ കൂടെയാണ് ഞാൻ ആദ്യമായി ഒരു തമിഴ് സിനിമാ സംവിധായകന് മുന്നിലേക്ക് സ്ക്രീൻ ടെസ്റ്റിന് പോയത്. ആദ്യത്തെ അനുഭവത്തിൽ തന്നെ സംവിധായകനുമായി ഒത്തുപോകാൻ കഴിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാലും കൂടെ വന്ന ദമ്പതികൾ എന്നേയും അച്ഛനേയും നിർബന്ധിച്ച് സിനിമ ചെയ്യാൻ സമ്മതിപ്പിച്ചു. സംവിധായകൻ്റെ കൂടെ ഞാൻ കംഫർട്ടബിളായിരുന്നില്ല. എന്നാലും ആ ദമ്പതികൾ സംവിധായകനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അതിനാൽ അഭിനയിക്കാൻ ചെല്ലണമെന്നും നിർബന്ധിച്ചു.
READ MORE: തമിഴ് സിനിമയില്‍ മലയാളത്തിലെപ്പോലെ നടിമാര്‍ ലൈംഗികാതിക്രമം നേരിടുന്നില്ല: ചാര്‍മിള
"ബാധ്യത" തോന്നിയത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് സൗമ്യ വെളിപ്പെടുത്തി. ഒടുവിൽ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഒരു സ്ത്രീയാണ് സംവിധായികയെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആദ്യത്തെ ഷെഡ്യൂൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ഈ പറഞ്ഞ സംവിധായകനാണ്. ആദ്യത്തെ ഷെഡ്യൂൾ തീരുന്നത് വരെ അയാൾ അകാരമായി ദേഷ്യം കാണിച്ചു. ആംഗ്രി സൈലൻ്റ് മുഖഭാവമായിരുന്നു അയാളുടെ മുഖത്ത്. ആ പ്രായത്തിൽ ഞാൻ ഏറെ വിഷമിച്ചു.
ഉമ്മ വെച്ചതിന് ശേഷവും, എല്ലാ ദിവസവും ഞാൻ പരിശീലനത്തിനും നൃത്ത റിഹേഴ്സലിനും അവിടെ തന്നെ പോയികൊണ്ടിരുന്നു. ക്രമേണ, പടിപടിയായി ഈ മനുഷ്യൻ എൻ്റെ ശരീരം പൂർണ്ണമായും അയാളുടെ നേട്ടത്തിനായി ഉപയോഗിച്ചു. ചില സമയങ്ങളിൽ അയാൾ എന്നെ സെക്സിന് നിർബന്ധിച്ചു. പിന്നീടൊരിക്കൽ അയാൾ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു വർഷത്തോളം പീഡനം തുടർന്നു,” സൗമ്യ എൻഡിടിവിയോട് പറഞ്ഞു.