അക്കൗണ്ടുകളില്‍ നിന്ന് ഒരു ലക്ഷം എടുത്തു നല്‍കിയാല്‍ കമ്മീഷനായി ലഭിക്കുക 2000 രൂപയാണ്.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ന്യൂസ് മലയാളത്തിന്. തട്ടിപ്പ് സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി വിവരം. ഇതിൽ കൂടുതലും വിദ്യാർഥികളാണ്. തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് 25,000 രൂപ. തട്ടിപ്പ് പണം എത്തുന്നതും ഈ അക്കൗണ്ടുകളിലേക്ക്. ഇത്തരത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരു ലക്ഷം എടുത്തു നല്‍കിയാല്‍ കമ്മീഷനായി ലഭിക്കുക 2000 രൂപയാണ്.
കൊല്‍ക്കത്ത, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മലയാളികളെ കേസില്‍ പ്രതിയാക്കി ഉത്തരേന്ത്യന്‍ സംഘം രക്ഷപ്പെടുന്നതാണ് പ്രവര്‍ത്തനരീതി. സൈബര്‍ കേസുകളില്‍ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കുന്നവരാണ്.
കൊച്ചിയില്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി നാല് കോടി രൂപ തട്ടിയ സംഭവത്തില്‍ പ്രതികള്‍ എടുത്ത് നല്‍കിയത് 30 ഓളം അക്കൗണ്ടുകളാണ്. കോഴിക്കോട് കൊടുവള്ളിയിലും സമീപപ്രദേശത്തുമായാണ് കൂടുതല്‍ അക്കൗണ്ടുകളുമുള്ളത്. ഈ അക്കൗണ്ടുകളിലേക്ക് എത്തിയത് കോടികള്‍ ആണെന്നാണ് വിവരം.