തിരുവല്ല കുമ്പനാട്ടെ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ടോളം പേർക്കും, കുന്നംകുളത്തുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കും പരുക്കേറ്റു
ക്രിസ്‌മസ് ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തിരുവല്ല കുമ്പനാട്ടെ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ അടക്കം എട്ടോളം പേർക്കാണ് പരുക്കേറ്റത്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നു എന്നാണ് ആക്രമണത്തിനിരയായവരുടെ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ നാലു പേർ പിടിയിലായിട്ടുണ്ട്. സുരേഷ്, ജിത്തു, ഷെറിൻ, ജിബിൻ എന്നിവരാണ് കോയിപ്രം പൊലീസിൻ്റെ പിടിയിലായത്.
ALSO READ: സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: വി. ശിവന്‍കുട്ടി
തൃശൂരിലും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്‌തു. കുന്നംകുളത്താണ് ക്രിസ്തുമസ് കരോളിനിടെ സംഘർഷമുണ്ടായത്. പെൺകുട്ടിയും യുവതിയും ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. കല്ലഴിക്കുന്ന് സ്വദേശിനി സുനിത, മകൻ ജിതിൻ എന്നിവർക്കും വിജീഷ് മക്കളായ ആദിത്യൻ, അർച്ചന എന്നിവർക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ പരുക്കേറ്റ 5 പേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.